വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍
Feb 1, 2023 08:03 PM | By Vyshnavy Rajan

വിമാന യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡിട്ട് ഖത്തര്‍. 2022ല്‍ 35 ദശലക്ഷത്തിലധികം വിമാന യാത്രക്കാരാണ് ഖത്തര്‍ ഹമദ് രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്തത്. 2021 നെ അപേക്ഷിച്ച് ഇത് 101.9% വര്‍ധിച്ചു.

ഖത്തറിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് യാത്രക്കാരുടെ എണ്ണം സംബന്ധിച്ച് കണക്കുകള്‍ പുറത്തുവിട്ടത്. 2022ല്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി 35,734,243 പേരാണ് യാത്ര ചെയ്തത്.

2021ല്‍ ഇത് 17,703,274ആയിരുന്നു. 2021ല്‍ ഖത്തറില്‍ വന്നുപോയത് 1,69,909 വിമാനങ്ങളാണ്. 2022ല്‍ ഈ കണക്ക് 2,17,875 ലേക്കെത്തി. 2022 നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടന്ന ഫിഫ വേള്‍ഡ് കപ്പാണ് ഖത്തറിലേക്കുള്ള വിമാന യാത്രികരുടെ എണ്ണം ഇത്ര വര്‍ധിക്കാന്‍ കാരണം.

അതേസമയം, എയര്‍ കാര്‍ഗോയില്‍ 11.2 ശതമാനം ഇടിവ് രേഖപ്പെടുത്തി. 2021ലെ കണക്കിലിത് 2,620,095 ടണ്‍ ആയിരുന്നു.2022ലേക്കെത്തിയപ്പോള്‍ 2,321,921 ടണ്ണായി

Qatar records record number of air passengers

Next TV

Related Stories
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 05:36 PM

#death | കണ്ണൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

കണ്ണൂർ പാപ്പിനിശേരി സ്വദേശി ബഹ്റൈനിൽ...

Read More >>
Top Stories










News Roundup