ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി

ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി
Aug 15, 2022 09:12 PM | By Anjana Shaji

മനാമ : ബഹ്റൈനില്‍ മയക്കുമരുന്ന് കൈവശം വെച്ച അഞ്ച് പ്രവാസികള്‍ അറസ്റ്റിലായി. രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് ഇവര്‍ അറസ്റ്റിലായതെന്നും പിടിച്ചെടുത്ത മയക്കുമരുന്നിന് 16,000 ബഹ്റൈനി ദിനാര്‍ (33 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്നും അധികൃതര്‍ അറിയിച്ചു.

25നും 42നും ഇടയില്‍ പ്രായമുള്ളവരാണ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

എന്നാല്‍ ഇവരെല്ലാം ഏഷ്യക്കാരാണെന്നതല്ലാതെ ഇവരുടെ രാജ്യം ഉള്‍പ്പെടെയുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

മയക്കുമരുന്ന് കൈവശം വെച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മയക്കുമരുന്ന് സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ ഉടന്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായി ഡയറക്ടറേറ്റ് അറിയിച്ചു.

പ്രതികളെ എത്രയും വേഗം തിരിച്ചറിയാനും ഇവരുടെ കൈവശമുണ്ടായിരുന്ന 16,150 ദിനാറിന്റെ മയക്കുമരുന്ന് പിടിച്ചെടുക്കാനും സാധിച്ചതായി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടറേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു.

രണ്ട് വ്യത്യസ്‍ത സംഭവങ്ങളിലായി പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കുള്ളിലും മയക്കുമരുന്ന്; കസ്റ്റംസ് പിടികൂടിയത് 849 ലഹരി ഗുളികകള്‍


ദോഹ: വിദേശത്തു നിന്ന് ലഹരി ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. ഖത്തറിലെ എയര്‍ കാര്‍ഗോ ആന്റ് പ്രൈവറ്റ് എയര്‍പോര്‍ട്ട്സ് കസ്റ്റംസിന് കീഴിലുള്ള പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‍സ് വിഭാഗമാണ് നടപടി സ്വീകരിച്ചത്.

കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്ന ഒരു പാര്‍സലിലായിരുന്നു ലഹരി ഗുളികകള്‍ ഉണ്ടായിരുന്നത്. വിശദമായ പരിശോധനയില്‍ രണ്ട് തരത്തിലുള്ള ലഹരി ഗുളികകള്‍ കളിപ്പാട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തുകയായിരുന്നു.

ഒരു വിഭാഗത്തില്‍ പെടുന്ന 560 ലഹരി ഗുളികകളും മറ്റൊരു തരത്തിലുള്ള 289 ഗുളികകളുമാണ് കണ്ടെടുത്തത്. ഇവയുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്‍തു.

ഖത്തറിലേക്ക് കൊണ്ടുവരികയും ഖത്തറില്‍ നിന്ന് കയറ്റി അയക്കുകയും ചെയ്യുന്ന എല്ലാ സാധനങ്ങളും കര്‍ശന പരിശോധനയ്‍ക്ക് വിധേയമാക്കുന്നത് തുടരുകയാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് അറിയിച്ചു.

എല്ലാ തരത്തിലുമുള്ള കള്ളക്കടത്തുകള്‍ തടയാനായും അത്തരത്തിലുള്ള എന്തെങ്കിലും ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും ചേര്‍ന്ന് അത് പ്രതിരോധിക്കാനും ശ്രമങ്ങള്‍ നടത്തുകയാണെന്നും സോഷ്യല്‍ മീഡിയയിലൂടെ അധികൃതര്‍ അറിയിച്ചു.


Five expatriates arrested for drug possession in Bahrain

Next TV

Related Stories
കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

Sep 30, 2022 07:41 AM

കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ മരിച്ചു

കോഴിക്കോട് സ്വദേശിയായ പ്രവാസി മലയാളി സൗദിയിൽ വാഹന അപകടത്തിൽ...

Read More >>
പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

Sep 30, 2022 07:31 AM

പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി മരിച്ചു

പ്രവാസി മലയാളി യുവാവ് കടലില്‍ മുങ്ങി...

Read More >>
ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

Sep 30, 2022 07:28 AM

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി...

Read More >>
നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി

Sep 29, 2022 11:15 PM

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍ നിര്യാതയായി

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഒമാനില്‍...

Read More >>
അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍

Sep 29, 2022 09:21 PM

അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍

അബുദാബിയിലെ പുതിയ കൊവിഡ് നിബന്ധനകള്‍ പ്രാബല്യത്തില്‍...

Read More >>
ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

Sep 29, 2022 08:07 PM

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ്...

Read More >>
Top Stories