റിയാദ് : സൗദി അറേബ്യയില്‍ 19 നൂറ്റാണ്ട് പഴക്കമുള്ള പുരാവസ്തുക്കള്‍ കണ്ടെത്തി. തെക്കുപടിഞ്ഞാറന്‍ തീരനഗരമായ ജീസാനിന് സമീപം ചെങ്കടലിലുള്ള ഫറസാന്‍ ദ്വീപിലാണ് പുരാവസ്തുക്കള്‍ കണ്ടെത്തിയത്.
സൗദി-ഫ്രഞ്ച് ശാസ്ത്രസംഘം നടത്തുന്ന ഗവേഷണ, ഖനന പ്രവര്‍ത്തനങ്ങളിലാണ് കണ്ടെത്തല്‍. എ.ഡി രണ്ടും മൂന്നും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അന്നത്തെ വാസ്തുവിദ്യാ ശൈലികള്‍ വെളിപ്പെടുത്തുന്ന വസ്തുക്കളടക്കമാണ് കണ്ടെത്തിയത്.
രാജ്യത്തെ പൈതൃകസ്ഥലങ്ങളില്‍ സര്‍വേയും ഖനനവും നടത്തുന്നതിനും അവ സംരക്ഷിക്കുന്നതിനും സാംസ്കാരികവും സാമ്പത്തികവുമായ വിഭവമെന്ന നിലയില്‍ അവയെ രാജ്യത്തിന് പ്രയോജനപ്രദമാക്കി മാറ്റുന്നതിനുമുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണിത്.
ചെമ്പ് കൊണ്ട് നിര്‍മിച്ച റോമന്‍ കവചം, റോമന്‍ കാലഘട്ടത്തില്‍ ഒന്നാം നൂറ്റാണ്ട് മുതല്‍ മൂന്നാം നൂറ്റാണ്ട് വരെ ഏറ്റവും വ്യാപകമായി ഉപയോഗിച്ചിരുന്ന 'ലോറിക്ക സ്ക്വാമാറ്റ' എന്ന വസ്തു തുടങ്ങിയവ കണ്ടെത്തിയ അപൂര്‍വ വസ്തുക്കളുടെ കൂട്ടത്തിലുണ്ടെന്ന് ശാസ്ത്രസംഘം വെളിപ്പെടുത്തി.
കിഴക്കന്‍ റോമാ സാമ്രാജ്യത്തിലെ പ്രമുഖനായൊരു ചരിത്രപുരുഷെന്റ പേരിലുള്ള റോമന്‍ ലിഖിതം, ചെറിയൊരു ശിലാപ്രതിമയുടെ തല എന്നിവയും കണ്ടെത്തിയതിലുള്‍പ്പെടും.
19th century artefacts have been found on Farasan Island in Saudi Arabia