---
title: "നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍"
english_title: "Extensive search to find illegal immigrants; 80 people arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/48389/extensive-search-to-find-illegal-immigrants-80-people-arrested"
published_at: "2022-06-11T15:52:00+05:30"
category: "News"
language: "ml"
image: "https://gcc.truevisionnews.com/image-uploads/62a46cfd8ae3a_ARREST.jpg"
keywords: []
---

# നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ ഉള്‍പ്പെടെയുള്ള നിയമലംഘകരെയും മറ്റ് കേസുകളില്‍ അധികൃതര്‍ അന്വേച്ചിരുന്നവരും ഇപ്പോഴത്തെ പരിശോധനകളില്‍ അറസ്റ്റിലായിട്ടുണ്ട്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ ഉള്‍പ്പെടെയുള്ള നിയമലംഘകരെയും മറ്റ് കേസുകളില്‍ അധികൃതര്‍ അന്വേച്ചിരുന്നവരും ഇപ്പോഴത്തെ പരിശോധനകളില്‍ അറസ്റ്റിലായിട്ടുണ്ട്.

ജലീബ് അല്‍ ശുയൂഖ്, സാല്‍മിയ, സാല്‍ഹിയ ഏരിയകളില്‍ നടത്തിയ പരിശോധനകളില്‍ 80 പേര്‍ അറസ്റ്റിലായെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.

സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ 48 പേരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞ 13 പേരും വിസാ കാലാവധി കഴിഞ്ഞ രണ്ട് പേരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാതിരുന്ന 12 പേരും ഇക്കൂട്ടത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/48389/extensive-search-to-find-illegal-immigrants-80-people-arrested)