സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു

സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു
May 17, 2022 04:27 PM | By Anjana Shaji

റിയാദ് : വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു.

വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് സൽമാൻ രാജാവ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു.

മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തെ കൊളോനോസ്കോപ്പി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

King Salman, the ruler of Saudi Arabia, has been discharged from hospital

Next TV

Related Stories
നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

Jun 11, 2022 10:18 PM

നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി

സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതര്‍...

Read More >>
കട്ടര്‍  മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി നാട്ടിലെത്തി

Jun 11, 2022 09:02 PM

കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി നാട്ടിലെത്തി

കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി...

Read More >>
സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

Jun 11, 2022 08:58 PM

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം

സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും...

Read More >>
പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

Jun 11, 2022 08:53 PM

പ്രവാസി മലയാളി സ്ത്രീ യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുഎഇയില്‍...

Read More >>
ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

Jun 11, 2022 04:38 PM

ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകള്‍ കുറച്ചു

സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ്...

Read More >>
നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

Jun 11, 2022 03:52 PM

നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപക പരിശോധന; 80 പേര്‍ അറസ്റ്റില്‍

കുവൈത്തിലെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു....

Read More >>
Top Stories