ദുബൈയിലെ സ്‍കൂളുകളില്‍ തിങ്കളാഴ്‍ച മുതല്‍ ക്ലാസുകള്‍ തുടങ്ങും

ദുബൈയിലെ സ്‍കൂളുകളില്‍ തിങ്കളാഴ്‍ച മുതല്‍ ക്ലാസുകള്‍ തുടങ്ങും
May 13, 2022 08:26 PM | By Anjana Shaji

ദുബൈ : ദുബൈയിലെ സ്‍കൂളുകളില്‍ തിങ്കളാഴ്‍ച മുതല്‍ ക്ലാസുകള്‍ പുനഃരാരംഭിക്കുമെന്ന് അറിയിപ്പ്. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മരണത്തെ തുടര്‍ന്ന് ദുബൈ നോളജ് ആന്റ് ഹ്യൂമണ്‍ ഡെവലപ്‍മെന്റ് അതോരിറ്റിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബഹ്റൈനും ഒമാനും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശൈഖ് ഖലീഫക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ യുഎഇയിലെ എല്ലാ പള്ളികളും വെള്ളിയാഴ്‍ച നടക്കുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയുടെ പതിനാറാമത്തെ ഭരണാധികാരിയുമാണ്. യുഎഇ രാഷ്‍ട്ര സ്ഥാപകനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ മൂത്ത മകനാണ്.

1971ല്‍ യുഎഇ സ്ഥാപിതമായത് മുതല്‍ 2004 നവംബര്‍ രണ്ട് വരെ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്ന ശൈഖ് സായിദിന്റെ നിര്യാണത്തിന് ശേഷം 2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ അധികാരത്തിലേറിയത്.

Classes in schools in Dubai will begin on Monday

Next TV

Related Stories
കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

May 19, 2022 03:02 PM

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

May 18, 2022 06:48 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

May 18, 2022 08:22 AM

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍...

Read More >>
കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

May 17, 2022 10:38 PM

കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനമേർപ്പെടുത്തിയതായി റിയാദ് ചേംബർ...

Read More >>
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>