കൃത്യ സമയത്ത് ജോലിക്ക് എത്തണമെന്നില്ല; ഒമാനില്‍ ഞായറാഴ്‍ച മുതല്‍ പുതിയ സംവിധാനം

കൃത്യ സമയത്ത് ജോലിക്ക് എത്തണമെന്നില്ല; ഒമാനില്‍ ഞായറാഴ്‍ച മുതല്‍ പുതിയ സംവിധാനം
May 13, 2022 07:17 AM | By Anjana Shaji

മസ്‍കത്ത് : ഒമാനില്‍ ഞായറാഴ്‍ച മുതല്‍ 'ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.

ജോലിക്ക് എത്തുന്നതിനോ ജോലി അവസാനിപ്പിക്കുന്നതിനോ കൃത്യമായ സമയം നിശ്ചയിക്കാതെ ജീവനക്കാര്‍ക്ക് ഇഷ്‍ടാനുസരണം സമയം തെരഞ്ഞെടുക്കാമെന്നതാണ് പുതിയ രീതിയുടെ പ്രത്യേകത.

രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കാണ് ഈ സംവിധാനം ബാധകമാവുക. ഒമാനില്‍ സിവില്‍ സര്‍വീസ് നിയമവും അതിന്റെ ഭാഗമായ ചട്ടങ്ങളും ബാധകമായ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മെയ് 15 തിങ്കളാഴ്‍ച മുതല്‍ 'ഫ്ലെക്സിബ്ള്‍ വര്‍ക്കിങ് സിസ്റ്റം' നടപ്പാക്കുന്നതായാണ് തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്.

ജീവനക്കാരുടെ ഹാജറും ജോലി അവസാനിപ്പിച്ച് പോകുന്ന സമയവും സ്വന്തം ഇഷ്‍ടപ്രകാരം തെരഞ്ഞെടുക്കാന്‍ ഇനി മുതല്‍ സാധിക്കും.

പുതിയ രീതി അനുസരിച്ച് രാവിലെ 7.30 മുതല്‍ വൈകുന്നേരം 4.30വരെയായിരിക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുക.

ഇതിനിടയില്‍ ഏഴ് മണിക്കൂര്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്‍തിരിക്കണമെന്നതാണ് വ്യവസ്ഥ. ജോലി തുടങ്ങുന്ന സമയം മുതലായിരിക്കും ജോലി സമയം കണക്കാക്കുന്നത്.

You may not get to work on time; New system in Oman from Sunday

Next TV

Related Stories
കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

May 19, 2022 03:02 PM

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

May 18, 2022 06:48 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

May 18, 2022 08:22 AM

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍...

Read More >>
കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

May 17, 2022 10:38 PM

കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനമേർപ്പെടുത്തിയതായി റിയാദ് ചേംബർ...

Read More >>
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>