നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് പിഴയും തടവും നാടുകടത്തലും

നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് പിഴയും തടവും നാടുകടത്തലും
May 12, 2022 07:58 PM | By Anjana Shaji

മസ്‍കത്ത് : ഒമാനില്‍ നികുതി സംബന്ധമായ ക്രമക്കേടുകള്‍ നടത്തിയ പ്രവാസിക്ക് 1000 റിയാല്‍ പിഴയും ഒരു മാസം ജയില്‍ ശിക്ഷയും വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തും. യഥാസമയം നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയതിനാണ് ശിക്ഷ.

ഒമാനിലെ നികുതി നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്‍ച വരുത്തിയ ഒരു സ്ഥാപനത്തിനെതിരെ ബുറേമി വിലായത്തിലെ പ്രാഥമിക കോടതി നടപടി സ്വീകരിക്കുകയായിരുന്നു.

നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച് രാജ്യത്ത് നിലവിലുള്ള 2009ലെ നിയമം പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടിയെന്ന് ടാക്സ് അതോരിറ്റി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

കമ്പനിയുടെ പാര്‍ട്ണര്‍മാരിലൊരാള്‍ നടത്തിയ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ഒമാനിലെ നികുതി വെട്ടിപ്പ് തടയുന്നതിനുള്ള സര്‍ക്കാര്‍ വകുപ്പിന് വിവരം ലഭിക്കുകയായിരുന്നു.

തുടര്‍ന്ന് ടാക്സ് അതോരിറ്റിയുടെ പക്കലുള്ള മറ്റ് വിവരങ്ങള്‍ കൂടി പരിശോധിച്ചപ്പോള്‍ ഇയാള്‍ നികുതി റിട്ടേണുകള്‍ നല്‍കിയിട്ടില്ലെന്ന് മനസിലായി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയായിരുന്നു.

രേഖകളും തെളിവുകളും ശേഖരിച്ച ശേഷം കേസ്, കള്ളപ്പണം തടയുന്നതിനുള്ള പ്രത്യേക പ്രോസിക്യൂഷന്‍ വിഭാഗത്തിന് കൈമാറി. പിന്നീട് കേസ് കോടതിയുടെ പരിഗണനയ്‍ക്കായി സമര്‍പ്പിക്കുകയായിരുന്നു.

ബോധപൂര്‍വം തന്നെ ഇയാള്‍ നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്‍ച വരുത്തിയെന്ന് കോടതിയും കണ്ടെത്തി. ഇതേ തുടര്‍ന്നാണ് വിചാരണ പൂര്‍ത്തിയാക്കി പിഴയും ജയില്‍ ശിക്ഷയും നാടുകടത്തലും വിധിച്ചത്.

Fines, imprisonment and deportation of expatriates for tax evasion

Next TV

Related Stories
കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

May 19, 2022 03:02 PM

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും

കുവൈറ്റ്‌ കെഎംസിസി കൊടുവള്ളി മണ്ഡലം പ്രവർത്തക കൺവൻഷനും ഈദ് ഫെസ്റ്റും...

Read More >>
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

May 18, 2022 06:48 PM

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ഹൃദയാഘാതം മൂലം...

Read More >>
വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

May 18, 2022 08:22 AM

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍ ശിക്ഷ

വയറിലൊളിപ്പിച്ച് കൊക്കെയ്‍ന്‍ ഗുളികകള്‍ കൊണ്ടുവന്ന വിദേശിക്ക് ദുബൈയില്‍...

Read More >>
കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

May 17, 2022 10:38 PM

കോഴിയിറച്ചിക്കും മുട്ടക്കും സൗദി അറേബ്യയിൽ വിലക്ക്

കോഴിയിറച്ചിക്കും മുട്ടക്കും താത്കാലിക നിരോധനമേർപ്പെടുത്തിയതായി റിയാദ് ചേംബർ...

Read More >>
മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

May 17, 2022 08:01 PM

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‌സ് സൗദി അറേബ്യയില്‍...

Read More >>
പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

May 17, 2022 07:52 PM

പ്രവാസി മലയാളി യുവാവ് ജീവനൊടുക്കി

പ്രവാസി മലയാളി യുവാവ്...

Read More >>