---
title: "ഹൃദയാഘാതത്തെ തുടർന്ന് മലയാളി സലാലയിൽ അന്തരിച്ചു"
english_title: "Malayali Dies of Heart Attack in Salalah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393490/malayali-dies-heart-attack-salalah"
published_at: "2026-11-27T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09b26ed74e5_malayali-dies-heart-attack-salalah.jpg"
keywords: ["HeartAttack", "Salalah", "OmanNews", "MalayaliDiaspora"]
---

# ഹൃദയാഘാതത്തെ തുടർന്ന് മലയാളി സലാലയിൽ അന്തരിച്ചു

> **Lead Summary:** സലാല: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു. പന്തളം തെക്കേക്കര പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ ആണ് മരിച്ചത്.

## Article Content

സലാല: പത്തനംതിട്ട സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് സലാലയിൽ അന്തരിച്ചു. പന്തളം തെക്കേക്കര പാരപ്പെട്ടി സ്വദേശി ആരാധനയിൽ രതീഷ് രാജൻ ആണ് മരിച്ചത്.

ഔഖദിലെ താമസസ്ഥലത്ത് ഉറങ്ങാൻ കിടന്ന ഇദ്ദേഹത്തെ രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ഭവാൻ എൻജിനീയറിങ് കമ്പനിയിൽ സൈറ്റ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അഞ്ജലി. ഒരു മകളുണ്ട്.

റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

A Malayali man from Pathanamthitta died of a heart attack in Salalah, Oman. The deceased, Ratheesh Rajan, 40, was found dead at his residence in Oqad after going to sleep on Monday night. He had been working as a site engineer for Bhavan Engineering Company for the past two years, and the body is being kept in the Sultan Qaboos Hospital mortuary pending legal formalities.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393490/malayali-dies-heart-attack-salalah)