---
title: "ഒമാനിൽ എക്സ്പ്രസ് വേയിൽ വൻ തീപിടിത്തം! രണ്ട് ട്രക്കുകൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; ഒരാൾ ആശുപത്രിയിൽ"
english_title: "Major Blaze on Oman Expressway Destroys Three Vehicles, One Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393443/oman-expressway-fire-three-vehicles"
published_at: "2026-11-27T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09532b71b32_oman-expressway-fire-three-vehicles.jpg"
keywords: ["OmanFire", "ExpresswayAccident", "TruckFire", "CivilDefense", "NorthAlBatinah"]
---

# ഒമാനിൽ എക്സ്പ്രസ് വേയിൽ വൻ തീപിടിത്തം! രണ്ട് ട്രക്കുകൾ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു; ഒരാൾ ആശുപത്രിയിൽ

> **Lead Summary:** **മസ്കത്ത്: **ഒമാനിലെ നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ട് ട്രക്കുകൾക്കും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. മൈഹത്ത് ബനി ഖയൂം മേഖലയിലെ എക്സ്പ്രസ് വേയിലായിരുന്നു സംഭവം.

## Article Content

**മസ്കത്ത്: **ഒമാനിലെ നോർത്ത് അൽ ബാത്തിന ഗവർണറേറ്റിൽ മൂന്ന് വാഹനങ്ങൾക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ട് ട്രക്കുകൾക്കും മറ്റൊരു വാഹനത്തിനുമാണ് തീപിടിച്ചത്. മൈഹത്ത് ബനി ഖയൂം മേഖലയിലെ എക്സ്പ്രസ് വേയിലായിരുന്നു സംഭവം.

വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. അപകടത്തിൽ പരിക്കേറ്റയാളെ ആംബുലൻസ് സംഘം ഉടൻ തന്നെ സമീപത്തെ ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിക്ക് സാരമുള്ളതല്ലെന്നും മിതമായ നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.

തീപിടിത്തത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീയണച്ചതിന് ശേഷം വാഹനങ്ങൾ തണുപ്പിക്കുന്നതിനും അപകടസ്ഥലം സുരക്ഷിതമാക്കുന്നതിനുമുള്ള തുടർനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.

A fire on an expressway in North Al Batinah Governorate, Oman, destroyed three vehicles, including two trucks, and left one person injured. Civil Defense and Ambulance Authority teams brought the blaze under control, and the injured person was taken to a nearby health center with non-serious injuries.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393443/oman-expressway-fire-three-vehicles)