---
title: "കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് കുവൈത്ത് ആർമി"
english_title: "Iranian Drone Attack on Kuwait Kills Two Italian Nationals"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393346/iran-drone-attack-kuwait-italian-nationals"
published_at: "2026-11-26T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0859fa8cd2b_iran-drone-attack-kuwait-italian-nationals.jpg"
keywords: ["IranDroneAttack", "KuwaitArmy", "ItalianNationals", "MiddleEastSecurity", "DefenseMinistry"]
---

# കുവൈറ്റിലേക്ക് ഇറാന്റെ ഡ്രോൺ ആക്രമണം; രണ്ട് ഇറ്റാലിയൻ പൗരൻമാർ കൊല്ലപ്പെട്ടു, സ്ഥിരീകരിച്ച് കുവൈത്ത് ആർമി

> **Lead Summary:** കുവൈത്ത്​ സിറ്റി: കുവൈത്തിന്​ നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് പേരും ഇറ്റാലിയൻ പൗരന്മാരാണ്.

## Article Content

കുവൈത്ത്​ സിറ്റി: കുവൈത്തിന്​ നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച രണ്ട് പേരും ഇറ്റാലിയൻ പൗരന്മാരാണ്.

കുവൈത്തി, പാകിസ്താനി പൗരന്മാർക്കാണ് പരിക്ക്. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുവൈത്തിലെ സുപ്രധാന കേന്ദ്രം ലക്ഷ്യമിട്ടാണ് ഇറാന്റെ ആക്രമണമുണ്ടായത്.

ഡ്രോണുകൾ കുവൈത്ത് സൈന്യം പ്രതിരോധിച്ചിരുന്നു. ഇത് പ്രതിരോധിക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ പതിച്ചാണ് നാല് പേർക്കും പരിക്കേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇറ്റാലിയൻ പൗരന്മാർ മരണപ്പെടുകയായിരുന്നു.

ആക്രമണത്തിൽ ഭൗതിക നാശനഷ്ടങ്ങളും ഉണ്ടായതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുവൈത്ത് വ്യോമാതിർത്തിയിൽ നിരവധി ഡ്രോണുകൾ കണ്ടെത്തി സൈന്യം നേരിട്ടതായും മന്ത്രാലയം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച മന്ത്രാലയം, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ സൈന്യം ജാഗ്രത തുടരുകയാണെന്നും അറിയിച്ചു.

Kuwait’s army said an Iranian drone attack on the country killed two Italian nationals and injured two others, including Kuwaiti and Pakistani citizens. The defense ministry said the drones were intercepted, but debris from the attack caused the casualties and material damage.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393346/iran-drone-attack-kuwait-italian-nationals)