---
title: "വണ്ണം കുറയ്ക്കാൻ കഴിയുമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ മരുന്ന്; മുന്നറിയിപ്പുമായി ഖത്തർ"
english_title: "Fake Weight-Loss Drug Circulating in Qatar, Health Ministry Warns"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393188/qatar-fake-weight-loss-drug-warning"
published_at: "2026-11-25T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b06fcbda8dd8_qatar-fake-weight-loss-drug-warning.jpg"
keywords: ["QatarHealth", "FakeMedicine", "WeightLossDrug", "Sibutramine", "PublicHealth"]
---

# വണ്ണം കുറയ്ക്കാൻ കഴിയുമെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ മരുന്ന്; മുന്നറിയിപ്പുമായി ഖത്തർ

> **Lead Summary:** ഖത്തർ: വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിൽ പ്രചരിക്കുന്ന വ്യാജ ഉത്പന്നത്തിനെതിരെ കർശന മുന്നറിയിപ്പ് നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 'കള്ളിച്ചെടി ഗുളികകൾ' എന്നറിയപ്പെടുന്ന ഉത്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ആരോഗ്യത്തിന് ഹാനികരമായ 'സിബുട്രമിൻ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

## Article Content

ഖത്തർ: വണ്ണം കുറയ്ക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് വിപണിയിൽ പ്രചരിക്കുന്ന വ്യാജ ഉത്പന്നത്തിനെതിരെ കർശന മുന്നറിയിപ്പ് നൽകി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. 'കള്ളിച്ചെടി ഗുളികകൾ' എന്നറിയപ്പെടുന്ന ഉത്പന്നത്തിനെതിരെയാണ് മുന്നറിയിപ്പ്. ഇതിൽ ആരോഗ്യത്തിന് ഹാനികരമായ 'സിബുട്രമിൻ' എന്ന ഘടകം അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തി.

മന്ത്രാലയത്തിന്റെ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രത്തിൽ നടത്തിയ ലാബ് പരിശോധനയിലാണ് ഉത്പന്നത്തിൽ സിബുട്രമിൻ ചേർത്തിട്ടുണ്ടെന്ന് സ്ഥിരീകരിച്ചത്. ഇത് വ്യാജ ഉത്പന്നമാണെന്നും പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഈ ഉത്പന്നം രാജ്യത്ത് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തതല്ലെന്നും സോഷ്യൽ മീഡിയ വഴിയാണ് ഇതിന്റെ പ്രചാരണം നടക്കുന്നതെന്നും അധികൃതർ അറിയിച്ചു. നിയമം ലംഘിച്ചവർക്കെതിരെ ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിയമലംഘകർക്കെതിരെ ആവശ്യമായ എല്ലാ നിയന്ത്രണ, നിയമ നടപടികളും തുടരുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Qatar’s Ministry of Public Health has issued a strong warning against a fake product being promoted as a weight-loss aid. Lab tests confirmed the presence of sibutramine, a harmful ingredient, and officials said the product is not officially registered in the country.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393188/qatar-fake-weight-loss-drug-warning)