---
title: "റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശി സങ്കീർത്തനയും, പരിക്കേറ്റവരിൽ 12 പേർ ആശുപത്രി വിട്ടു"
english_title: "Ras Al Khaimah Crash: Thalassery Native Sankirthana Among the Dead"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393071/ras-al-khaimah-crash-thalassery-native-dead"
published_at: "2026-11-25T07:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0648fb07aa9_ras-al-khaimah-crash-thalassery-native-dead.jpg"
keywords: ["UAEAccident", "RasAlKhaimah", "KeralaDiaspora", "RoadCrash", "IndianExpats"]
---

# റാസൽഖൈമയിലെ വാഹനാപകടം: മരിച്ചവരിൽ തലശ്ശേരി സ്വദേശി സങ്കീർത്തനയും, പരിക്കേറ്റവരിൽ 12 പേർ ആശുപത്രി വിട്ടു

> **Lead Summary:** ദുബായ്: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പതിമൂന്ന് പേരിൽ മലയാളി യുവതി ഉൾപ്പെടെ പതിനൊന്ന് പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി ഇരുപത്തിയാറുകാരിയായ സങ്കീർത്ത സുരേഷിന്റെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.

## Article Content

ദുബായ്: റാസൽഖൈമയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച പതിമൂന്ന് പേരിൽ മലയാളി യുവതി ഉൾപ്പെടെ പതിനൊന്ന് പേർ ഇന്ത്യക്കാരാണെന്ന് സ്ഥിരീകരണം. കണ്ണൂർ തലശ്ശേരി പന്ന്യന്നൂർ സ്വദേശിനി ഇരുപത്തിയാറുകാരിയായ സങ്കീർത്ത സുരേഷിന്റെ മരണം ബന്ധുക്കൾ സ്ഥിരീകരിച്ചു.

അപകടത്തിൽ മരിച്ച 13 പേരെയും തിരിച്ചറിയാനുള്ള നടപടികൾ തുടരുകയാണ്. പരിക്കേറ്റ 26 പേരിൽ 12 പേർ ആശുപത്രി വിട്ടു. മലയാളിയടക്കം രണ്ട് ഇന്ത്യക്കാരുടെ മൃതദേഹമാണ് ഇതുവരെ ബന്ധുക്കൾ തിരിച്ചറിഞ്ഞത്. ആന്ധ്രാപ്രദേശ് സ്വദേശി വിനോദ് കുമാർ (31) ആണ് മരിച്ച മറ്റൊരു ഇന്ത്യക്കാരൻ.

വാഹനാപകടത്തിൽ മരിച്ച 13 പേരിൽ 11 പേരും ഇന്ത്യക്കാരാണെന്നാണ് വിവരം. മരിച്ച മറ്റ് രണ്ടുപേരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയും മറ്റൊരാൾ ശ്രീലങ്കൻ സ്വദേശിയുമാണ്. ഒമാനിൽ വിസ പുതുക്കി മടങ്ങുകയായിരുന്ന പ്രവാസികളാണ് അപകടത്തിൽപ്പെട്ട ബസിലുണ്ടായിരുന്നത്.

മലയാളിയുടെ ഉടമസ്ഥതയിലുള്ള ട്രാവൽസിന്റെ ബസാണ് ഇതെന്നാണ് വിവരം. തകരാറിനെ തുടർന്ന് റോഡരികിൽ നിർത്തിയിട്ടിരുന്ന ബസിലേക്ക് ട്രക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടസമയത്ത് ബസിൽ 41 യാത്രക്കാരുണ്ടായിരുന്നു.

അപകടത്തിൽ 26 പേർക്ക് പരിക്കേറ്റതായി യുഎഇ നാഷണൽ ആംബുലൻസ് അറിയിച്ചു. ഇതിൽ 14 പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിൽപ്പെട്ട ഇന്ത്യക്കാരുടെയും മരിച്ചവരുടെയും വിവരങ്ങൾ ലഭ്യമാക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ ആരംഭിച്ചിട്ടുണ്ട്. സഹായം ആവശ്യമുള്ളവർക്ക് 800 463442 എന്ന നമ്പറിൽ ബന്ധപ്പെടാം.

Thirteen people were killed in a road accident in Ras Al Khaimah, including Malayali woman Sankirthana Suresh from Thalassery, Kannur. Of the 26 injured, 12 have been discharged from hospital, while identification of the remaining victims is still under way.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393071/ras-al-khaimah-crash-thalassery-native-dead)