---
title: "യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി"
english_title: "Malayali among 13 killed in Ras Al Khaimah bus-truck crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/393019/ras-al-khaimah-bus-truck-crash-malayali-dead"
published_at: "2026-11-24T19:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b059713d755a_ras-al-khaimah-bus-truck-crash-malayali-dead.jpg"
keywords: ["RasAlKhaimah", "UAEAccident", "MalayaliDeath", "BusTruckCrash"]
---

# യുഎഇയിൽ ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചവരിൽ മലയാളിയും; മരണസംഖ്യ 13 ആയി

> **Lead Summary:** യുഎഇ : യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. അപകടത്തിൽ മരിച്ച മലയാളിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്ന വിവരവും പുറത്തുവന്നു.

## Article Content

യുഎഇ : യുഎഇയിലെ റാസൽഖൈമയിൽ യാത്രാബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. അപകടത്തിൽ മരിച്ച മലയാളിയുടെ പേര് വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. മലയാളിയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത് എന്ന വിവരവും പുറത്തുവന്നു.

ബസിന്റെ പിറകിൽ ട്രക്ക് ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിൽ മരണസംഖ്യ 13 ആയി ഉയർന്നു. ഇവരിൽ 11 പേർ ഇന്ത്യക്കാരാണെന്നാണ് പ്രാഥമിക വിവരം. ഒരു ഫിലിപ്പീൻ സ്വദേശിയും ഒരു ശ്രീലങ്കൻ സ്വദേശിയും മരിച്ചവരിൽ ഉൾപ്പെടുന്നു.

ഒമാനിൽ വിസ മാറാൻ പോയി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. യാത്രക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

അപകടവിവരം ലഭിച്ചയുടൻ പ്രത്യേക അടിയന്തര രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ആംബുലൻസ് ജീവനക്കാർ, സിവിൽ ഡിഫൻസ് വിഭാഗം, മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനവും അടിയന്തര വൈദ്യസഹായവും നടത്തി.

അപകടസ്ഥലം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവരുമെന്നാണ് സൂചന.

A Malayali was among those killed in a bus-truck collision in Ras Al Khaimah, UAE, according to reports. The death toll has risen to 13, with 11 Indians, one Filipino and one Sri Lankan among the victims. The bus was reportedly returning from Oman after a visa-related trip when the accident occurred.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/393019/ras-al-khaimah-bus-truck-crash-malayali-dead)