---
title: "ദുബായ് നിരത്തുകളെ വിസ്മയിപ്പിച്ച് 117 ജി-വാഗണുകളുടെ മഹാപരേഡ്; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മെഴ്‌സിഡസ് ബെൻസ്, ചരിത്രനേട്ടത്തിൽ മലയാളി സാന്നിധ്യവും"
english_title: "Mercedes-Benz Sets Guinness Record with 117 G-Wagons in Dubai Parade"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392971/dubai-g-wagon-parade-guinness-record"
published_at: "2026-11-24T12:01:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b05319f60af7_WhatsApp_Image_2026-11-24_at_12.10.00_PM.jpeg"
keywords: ["MercedesBenz", "GClass", "GuinnessWorldRecord", "DubaiAuto", "Malayali"]
---

# ദുബായ് നിരത്തുകളെ വിസ്മയിപ്പിച്ച് 117 ജി-വാഗണുകളുടെ മഹാപരേഡ്; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മെഴ്‌സിഡസ് ബെൻസ്, ചരിത്രനേട്ടത്തിൽ മലയാളി സാന്നിധ്യവും

> **Lead Summary:** ****ദുബായ്: ആഡംബര വാഹനങ്ങളുടെ പറുദീസയായ ദുബായുടെ നിരത്തുകളിൽ അവിസ്മരണീയമായ കാഴ്ചയൊരുക്കി 117 മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് വാഹനങ്ങൾ ഒന്നിച്ച് അണിനിരന്നു. മെഴ്‌സിഡസ് ബെൻസിന്റെ 140 വർഷത്തെ വാഹന നിർമ്മാണ പാരമ്പര്യം ആഘോഷിക്കുന്ന 'ഐക്കൺസ് ഇൻ മോഷൻ' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ മഹാറാലി, ലോകത്തിലെ ഏറ്റവും വലിയ ജി-ക്ലാസ് പരേഡ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.

## Article Content

****ദുബായ്: ആഡംബര വാഹനങ്ങളുടെ പറുദീസയായ ദുബായുടെ നിരത്തുകളിൽ അവിസ്മരണീയമായ കാഴ്ചയൊരുക്കി 117 മെഴ്‌സിഡസ് ബെൻസ് ജി-ക്ലാസ് വാഹനങ്ങൾ ഒന്നിച്ച് അണിനിരന്നു. മെഴ്‌സിഡസ് ബെൻസിന്റെ 140 വർഷത്തെ വാഹന നിർമ്മാണ പാരമ്പര്യം ആഘോഷിക്കുന്ന 'ഐക്കൺസ് ഇൻ മോഷൻ' പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ഈ മഹാറാലി, ലോകത്തിലെ ഏറ്റവും വലിയ ജി-ക്ലാസ് പരേഡ് എന്ന ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തമാക്കി.

നവംബർ 22-ന് ദുബായിലെ അൽ ഖുദ്ര  മേഖലയിലൂടെ കടന്നുപോയ ഈ വാഹനവ്യൂഹത്തിന്റെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. കറുപ്പും വെളുപ്പും ഉൾപ്പെടെ വിവിധ നിറങ്ങളിലുള്ള 117 ആഡംബര ജി-വാഗണുകൾ ഒരേ താളത്തിൽ നിരനിരയായി നീങ്ങുന്ന കാഴ്ച വാഹനപ്രേമികൾക്ക് വിരുന്നായി. യുഎഇയിലെ മെഴ്‌സിഡസ് ബെൻസ് ഔദ്യോഗിക വിതരണക്കാരായ ഗർഗാഷ് മോട്ടോഴ്‌സുമായി  സഹകരിച്ച് മെഴ്‌സിഡസ് ബെൻസ് മിഡിൽ ഈസ്റ്റാണ് ഈ ചരിത്രപരമായ പരേഡ് സംഘടിപ്പിച്ചത്.

ഒരു മെഴ്‌സിഡസ് ബെൻസ് ജി-വാഗണിന് യുഎഇ വിപണിയിൽ ഏകദേശം 7 ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെയാണ് (ഇന്ത്യൻ രൂപ ഏകദേശം 1.6 കോടി മുതൽ 2.5 കോടി രൂപ വരെ) വില വരുന്നത്. അത്തരത്തിലുള്ള 117 വാഹനങ്ങൾ ഒരൊറ്റ നിരയിൽ അണിനിരന്നപ്പോൾ ആ വാഹനവ്യൂഹത്തിന്റെ ആകെ മൂല്യം നൂറുകണക്കിന് കോടി രൂപയായി ഉയർന്നു. ദുബായുടെ ആഡംബര വാഹന സംസ്കാരത്തിന്റെ നേർക്കാഴ്ച കൂടിയായി ഈ സംഗമം മാറി.

ഈ ലോക റെക്കോർഡ് നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാവുന്ന പങ്കാളിത്തമുണ്ട്. പ്രമുഖ മലയാളി ഓട്ടോമോട്ടീവ് ജേണലിസ്റ്റും 'ഫ്ലൈവീൽ'  ചീഫ് എഡിറ്ററുമായ ഹാനി മുസ്തഫയും സംഘവും ഈ ചരിത്രപരേഡിന്റെ ഭാഗമായി. പരേഡിൽ പങ്കെടുത്ത 117 വാഹനങ്ങളിൽ ഏകദേശം 15 ജി-വാഗണുകൾ അണിനിരത്തിയത് ഹാനി മുസ്തഫയുടെ നേതൃത്വത്തിലുള്ള സംഘമാണ്. ഇതോടെ ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റും ഈ മലയാളി കൂട്ടായ്മയെ തേടിയെത്തി.

Mercedes-Benz Middle East, in collaboration with Gargash Motors, staged a record-breaking parade of 117 G-Class SUVs in Dubai’s Al Qudra area. The event, part of the brand’s 140th anniversary celebration, earned a Guinness World Record for the largest G-Wagon parade, with a Malayali team contributing around 15 vehicles.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392971/dubai-g-wagon-parade-guinness-record)