---
title: "സൗദി അറേബ്യയ്ക്ക് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം; മൂന്ന് മിസൈലുകളും ഡ്രോണും ആകാശത്തുവെച്ച് തകർത്ത് സൈന്യം"
english_title: "Saudi Air Defenses Intercept Three Houthi Missiles and a Drone"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392547/saudi-houthi-missile-drone-attack"
published_at: "2026-11-21T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b012b0b63d5d_Gemini_Generated_Image_gxxv5igxxv5igxxv.png"
keywords: ["SaudiArabia", "HouthiAttack", "MissileDefense", "DroneStrike", "CivilDefense"]
---

# സൗദി അറേബ്യയ്ക്ക് നേരെ ഹൂതി മിസൈൽ-ഡ്രോൺ ആക്രമണം; മൂന്ന് മിസൈലുകളും ഡ്രോണും ആകാശത്തുവെച്ച് തകർത്ത് സൈന്യം

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയ മൂന്ന് മിസൈലുകളും, ദക്ഷിണ മേഖലയ്ക്ക് നേരെ വന്ന ഒരു ഡ്രോണുമാണ് സൈന്യം നിർവീര്യമാക്കിയതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

## Article Content

**റിയാദ്: **സൗദി അറേബ്യയ്ക്ക് നേരെ ഹൂതി വിമതർ തൊടുത്തുവിട്ട മൂന്ന് ബാലിസ്റ്റിക് മിസൈലുകളും ഒരു ഡ്രോണും സൗദി വ്യോമപ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. റിയാദ് നഗരം ലക്ഷ്യമിട്ടെത്തിയ മൂന്ന് മിസൈലുകളും, ദക്ഷിണ മേഖലയ്ക്ക് നേരെ വന്ന ഒരു ഡ്രോണുമാണ് സൈന്യം നിർവീര്യമാക്കിയതെന്ന് സഖ്യസേനാ വക്താവ് മേജർ ജനറൽ തുർക്കി അൽ-മാലികി അറിയിച്ചു.

കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ ഹൂതികൾ അയച്ച മൂന്ന് മിസൈലുകളും അഞ്ച് ഡ്രോണുകളും സൈന്യം വിജയകരമായി തകർത്തിരുന്നു.ആക്രമണ സാധ്യത കണക്കിലെടുത്ത് നജ്റാൻ പ്രവിശ്യയിലും അൽ-സുലൈൽ മേഖലയിലും റിയാദ് നഗരത്തിൽ രണ്ട് തവണയും സിവിൽ ഡിഫൻസ് അപായ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ അപകടഭീഷണി പൂർണ്ണമായും ഒഴിഞ്ഞതായി അധികൃതർ വ്യക്തമാക്കി.

അപായ മുന്നറിയിപ്പ് ലഭിക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലങ്ങളിലോ ജനാലകൾക്ക് അടുത്തോ നിൽക്കുന്നത് ഒഴിവാക്കണം. ബാൽക്കണിയിലോ വീടിന്റെ മേൽക്കൂരയിലോ കയറി നിൽക്കരുതെന്നും നിർദ്ദേശമുണ്ട്.

മിസൈലുകളും ഡ്രോണുകളും തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തുകയോ അവ പതിക്കുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കുമെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

Saudi air defenses intercepted three ballistic missiles and a drone launched by Houthi rebels, according to coalition spokesman Maj. Gen. Turki al-Maliki. Authorities also issued civil defense alerts in several areas, urging residents to follow safety instructions and avoid sharing attack footage or impact details online.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392547/saudi-houthi-missile-drone-attack)