---
title: "15 വർഷമായി നാട്ടിൽ വരാനാകാതെ പ്രവാസജീവിതം; സൗദിയിൽ മരിച്ച കിളിമാനൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Body of Kilikimanur Native Who Died in Saudi to Reach Home Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392455/body-kilikimanur-native-saudi-reach-home-today"
published_at: "2026-11-20T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0030fc4a699_body-kilikimanur-native-saudi-reach-home-today.jpg"
keywords: ["SaudiArabia", "KeralaExpat", "Repatriation", "Thiruvananthapuram", "IndianEmbassy"]
---

# 15 വർഷമായി നാട്ടിൽ വരാനാകാതെ പ്രവാസജീവിതം; സൗദിയിൽ മരിച്ച കിളിമാനൂർ സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ്. ദവാദ്മിയിലെ നിയമനടപടികൾ പൂർത്തിയാക്കി അൽഖസ്സീം വിമാനത്താവളം വഴി ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

## Article Content

**റിയാദ്: **സൗദി അറേബ്യയിലെ ദവാദ്മിയിൽ കഴിഞ്ഞ മാസം മരിച്ച തിരുവനന്തപുരം കിളിമാനൂർ സ്വദേശി അജയകുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കിളിമാനൂർ വിളക്കാട്ടുകോണം പുണർതത്തിൽ പരേതരായ സോമരാജന്റെയും കമലമ്മയുടെയും മകനാണ്. ദവാദ്മിയിലെ നിയമനടപടികൾ പൂർത്തിയാക്കി അൽഖസ്സീം വിമാനത്താവളം വഴി ഗൾഫ് എയർ വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത്.

താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ അജയകുമാറിനെ ഒരു സൗദി പൗരൻ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ആംബുലൻസ് അധികൃതരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് പരിശോധനയിൽ വ്യക്തമായി. താമസരേഖകളുമായി ബന്ധപ്പെട്ട തടസ്സങ്ങളും മറ്റ് നിയമനടപടികളും പൂർത്തിയാക്കാൻ ഒരു മാസത്തോളം സമയമെടുത്തു.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മൃതദേഹം സൗദിയിൽത്തന്നെ സംസ്കരിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ കുടുംബത്തിന്റെ ആവശ്യപ്രകാരം ഇന്ത്യൻ എംബസി ഇടപെടുകയും അൽഖസ്സീം വഴി നാട്ടിലെത്തിക്കുന്നതിനുള്ള രേഖകളും വിമാനടിക്കറ്റും അനുവദിക്കുകയുമായിരുന്നു.

36 വർഷത്തോളമായി സൗദിയിൽ പെയിന്റിങ് തൊഴിലാളിയായിരുന്ന അജയകുമാറിന് കഴിഞ്ഞ 15 വർഷമായി നാട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. സോഷ്യൽ മീഡിയയിലൂടെ മതനിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇദ്ദേഹം സൗദിയിൽ അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണ നടക്കുന്നതിനിടെ ഒരു സൗദി പൗരൻ ജാമ്യത്തിലിറക്കി സ്വന്തം താമസസ്ഥലത്ത് ഇദ്ദേഹത്തിന് അഭയം നൽകുകയായിരുന്നു.

The body of Ajayakumar, a native of Kilikimanur in Thiruvananthapuram who died in Dawadmi, Saudi Arabia, will be brought home today. After legal formalities and embassy intervention, the remains will be flown to Kerala via Al Qassim airport and Gulf Air.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392455/body-kilikimanur-native-saudi-reach-home-today)