---
title: "സൗദിയുടെ ഹൃദയഭാഗത്ത് ഹൂതി ആക്രമണം; റിയാദിലെ വമ്പൻ ടവറിന് കേടുപാടുകൾ, സുരക്ഷ ശക്തമാക്കി അധികൃതർ"
english_title: "Riyadh Attack: Damage to Financial Center Tower"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392354/riyadh-financial-center-tower-attack"
published_at: "2026-11-19T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aff261a8af59_riyadh-financial-center-tower-attack.jpg"
keywords: ["HouthiAttack", "Riyadh", "SaudiArabia", "YemenConflict", "MiddleEastNews"]
---

# സൗദിയുടെ ഹൃദയഭാഗത്ത് ഹൂതി ആക്രമണം; റിയാദിലെ വമ്പൻ ടവറിന് കേടുപാടുകൾ, സുരക്ഷ ശക്തമാക്കി അധികൃതർ

> **Lead Summary:** സൗദി : സൗദി തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരുക്കോ ഉണ്ടായില്ലെന്ന് വാർത്തയിൽ പറയുന്നു.

## Article Content

സൗദി : സൗദി തലസ്ഥാനമായ റിയാദിലെ ഫിനാൻഷ്യൽ സെന്റർ ടവറിന് നേരെ ഹൂതികൾ ആക്രമണം നടത്തിയതായി റിപ്പോർട്ട്. ആക്രമണത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ പരുക്കോ ഉണ്ടായില്ലെന്ന് വാർത്തയിൽ പറയുന്നു.

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ഒരു സാമ്പത്തിക കേന്ദ്രത്തെയും ലക്ഷ്യമാക്കി ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി ഹൂതി സൈനിക വക്താവ് യഹ്യ സരിയ അറിയിച്ചു. യെമനിലെ സാധാരണക്കാരുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ സൗദി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ആക്രമണങ്ങൾക്കുള്ള തിരിച്ചടിയാണ് ഇതെന്ന് യഹ്യ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ യെമനിലെ വിവിധ ഭാഗങ്ങളിലായി 87 ആക്രമണങ്ങൾ നടന്നതായി യഹ്യ സരിയ അവകാശപ്പെട്ടു. നേരത്തെ തെക്കൻ മേഖലയിലും റിയാദിലും മിസൈലുകൾ തകർത്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഹൂതികൾ റിയാദിലേക്കും സൗദി അറേബ്യയുടെ തെക്കൻ മേഖലകളിലേക്കും ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണം തടഞ്ഞുവെന്നും നശിപ്പിച്ചുവെന്നും സൗദി നേതൃത്വത്തിലുള്ള സഖ്യം അറിയിച്ചു. സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ പിന്തുണയുള്ള യെമൻ സർക്കാർ സേനയും ഹൂതികളും തമ്മിലുള്ള പോരാട്ടം വീണ്ടും ശക്തമായ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസങ്ങൾ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392354/riyadh-financial-center-tower-attack)