---
title: "കണ്ണൂർ സ്വദേശി യുവാവ് ദോഹയിൽ അന്തരിച്ചു"
english_title: "Kannur Native Young Man Dies in Doha"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/392266/kannur-youth-dies-in-doha"
published_at: "2026-11-19T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afe9ce7d32e4_kannur-youth-dies-in-doha.jpg"
keywords: ["MalayaliDiaspora", "QatarNews", "HeartAilment", "Youth Death"]
---

# കണ്ണൂർ സ്വദേശി യുവാവ് ദോഹയിൽ അന്തരിച്ചു

> **Lead Summary:** ദോഹ: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു. കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി മാടായി സ്വദേശിനി നജ്‌ല നജീബിന്റെയും മകൻ ബിലാൽ അബ്ദുൽ സമദ് ആണ് മരിച്ചത്.

## Article Content

ദോഹ: മലയാളി യുവാവ് ദോഹയിൽ അന്തരിച്ചു. കണ്ണൂർ പിലാത്തറ ചുമട് താങ്ങി സ്വദേശി കടവൻ അബ്ദുസ്സമദിന്റെയും പ്രവാസി വെൽഫെയർ ഖത്തർ സംസ്ഥാന ജനറൽ സെക്രട്ടറി മാടായി സ്വദേശിനി നജ്‌ല നജീബിന്റെയും മകൻ ബിലാൽ അബ്ദുൽ സമദ് ആണ് മരിച്ചത്.

ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ദോഹ ഹമദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം ഇന്ന് (വ്യാഴം) വൈകിട്ട് 6.30 ന് അബു ഹമൂർ കബർസ്ഥാനിൽ നടക്കും.

ബെംഗളൂരു ജൈൻ യൂണിവേഴ്സിറ്റി ബിരുദ വിദ്യാർഥിയായ ബിലാൽ ദോഹയിലെ ബിർള പബ്ലിക് സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഹംദ, ഹുദ, ബാസിത്, ഹിമ എന്നിവർ സഹോദരങ്ങളാണ്.

Bilal Abdul Samad, a 22-year-old Malayali from Kannur, died in Doha while undergoing treatment at Hamad Hospital for a heart-related ailment. His burial is scheduled for Thursday evening at Abu Hamour cemetery.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/392266/kannur-youth-dies-in-doha)