---
title: "അവധിക്കാല യാത്ര മുടങ്ങും; മസ്‌കത്ത്–കേരള വിമാന നിരക്കിൽ വൻ വർധന, ദുരിതത്തിലായി പ്രവാസികൾ"
english_title: "Holiday Travel Hit as Muscat-Kerala Airfares Surge"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391943/muscat-kerala-airfare-surge-holiday-season"
published_at: "2026-11-17T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afbdb2c5a4ca_muscat-kerala-airfare-surge-holiday-season.jpg"
keywords: ["OmanAir", "KeralaFlights", "MuscatTravel", "Expatriates", "AirfareHike"]
---

# അവധിക്കാല യാത്ര മുടങ്ങും; മസ്‌കത്ത്–കേരള വിമാന നിരക്കിൽ വൻ വർധന, ദുരിതത്തിലായി പ്രവാസികൾ

> **Lead Summary:** **മസ്‌കത്ത്: ** ക്രിസ്മസ്–പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഒമാനിലെ പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഡിസംബർ പത്തിന് ശേഷം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഒക്ടോബർ 23 മുതൽ 2027 മാർച്ച് വരെയുള്ള ശീതകാല ഷെഡ്യൂളിൽ നിന്ന് ഒമാൻ എയർ മസ്‌കത്ത്–കോഴിക്കോട് സർവീസ് ഒഴിവാക്കിയതും പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി.

## Article Content

**മസ്‌കത്ത്: ** ക്രിസ്മസ്–പുതുവത്സര അവധിക്കാലം ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കാനൊരുങ്ങുന്ന ഒമാനിലെ പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കിൽ വൻ വർധന. ഡിസംബർ പത്തിന് ശേഷം കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമായാണ് വർധിച്ചിരിക്കുന്നത്. ഇതിനുപുറമെ, ഒക്ടോബർ 23 മുതൽ 2027 മാർച്ച് വരെയുള്ള ശീതകാല ഷെഡ്യൂളിൽ നിന്ന് ഒമാൻ എയർ മസ്‌കത്ത്–കോഴിക്കോട് സർവീസ് ഒഴിവാക്കിയതും പ്രവാസികൾക്ക് കനത്ത തിരിച്ചടിയായി.

ഡിസംബർ പത്തിന് ശേഷമുള്ള ദിവസങ്ങളിൽ ഒമാനിൽ നിന്ന് കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള നിരക്കുകൾ കുതിച്ചുയരുകയാണ്. തിരുവനന്തപുരം സെക്ടറിലേക്ക് 250 ഒമാനി റിയാലിന് മുകളിലാണ് നിലവിൽ നിരക്ക് കാണിക്കുന്നത്. കോഴിക്കോട്ടേക്ക് 200 റിയാൽ വരെയും, കൊച്ചി, കണ്ണൂർ സെക്ടറുകളിലേക്ക് 160 മുതൽ 200 റിയാൽ വരെയുമാണ് നിരക്കുകൾ.

ഒമാൻ എയർ സർവീസ് നിർത്തിയതിന് പിന്നാലെ, എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ നാല് ദിവസം മാത്രമാണ് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്നത്. വിമാനങ്ങളുടെ ലഭ്യത കുറഞ്ഞതോടെ മറ്റ് വിമാനക്കമ്പനികൾ നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്. മലബാർ മേഖലയിലുള്ള പ്രവാസികളെയാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിക്കുന്നത്.

ഇതോടെ കുറഞ്ഞ വരുമാനക്കാരായ പല പ്രവാസികളും മാസങ്ങളോളം സ്വരുക്കൂട്ടിയ സമ്പാദ്യം യാത്രയ്ക്കായി മാത്രം മാറ്റിവെക്കേണ്ട ഗതികേടിലാണ്. തിരക്കേറിയ ഉത്സവ സീസണിൽ കൂടുതൽ സർവീസുകൾ അനുവദിച്ചും ടിക്കറ്റ് നിരക്കുകൾ നിയന്ത്രിച്ചും പ്രവാസികളുടെ യാത്രാദുരിതത്തിന് അടിയന്തര പരിഹാരം കാണണമെന്നാണ് പ്രവാസി സംഘടനകളുടെയും യാത്രക്കാരുടെയും ശക്തമായ ആവശ്യം.

Flight fares from Muscat to Kerala have surged sharply ahead of the Christmas and New Year holiday season, leaving expatriates in Oman under pressure. The situation worsened after Oman Air dropped its Muscat-Kozhikode service from the winter schedule, reducing seat availability and pushing prices higher across Kerala routes.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391943/muscat-kerala-airfare-surge-holiday-season)