---
title: "സൗദിയിലെ ദമ്മാമിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ"
english_title: "Kannur Native Dies in Dammam After Being Hit by Vehicle While Crossing Road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391838/dammam-vehicle-hit-kannur-man-dies"
published_at: "2026-11-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afabe3591d8d_dammam-vehicle-hit-kannur-man-dies.jpg"
keywords: ["SaudiArabia", "DammamAccident", "KannurNative", "RoadAccident", "ExpatNews"]
---

# സൗദിയിലെ ദമ്മാമിൽ വാഹനമിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ

> **Lead Summary:** **ദമ്മാം: **സൗദി അറേബ്യയിലെ ദമ്മാമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. സന്ദർശന വിസയിൽ സൗദിയിലെത്തിയ മംഗളൂരു സ്വദേശി കണ്ണൂർ ഹമീദ് ആണ് മരിച്ചത്. ദഹ്‌റാനിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

## Article Content

**ദമ്മാം: **സൗദി അറേബ്യയിലെ ദമ്മാമിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. സന്ദർശന വിസയിൽ സൗദിയിലെത്തിയ മംഗളൂരു സ്വദേശി കണ്ണൂർ ഹമീദ് ആണ് മരിച്ചത്. ദഹ്‌റാനിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മകന്റെ അടുത്തേക്ക് സന്ദർശനത്തിനായി എത്തിയതായിരുന്നു ഹമീദ്. അപകടത്തിന് പിന്നാലെ മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിൽ ആവശ്യമായ നിയമനടപടികൾ പുരോഗമിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദമ്മാമിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

An Indian expatriate from Kannur died in Dammam, Saudi Arabia, after being hit by a vehicle while crossing the road in Dhahran. The victim, Hamid, 68, had arrived on a visit visa to see his son, and legal procedures are under way for the burial in Dammam.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391838/dammam-vehicle-hit-kannur-man-dies)