---
title: "ലഹരിവിരുദ്ധ പോരാട്ടം ഗൾഫിലേക്കും; 'തൂഫാൻ' കാമ്പയിന് ദുബൈയിൽ തുടക്കമാകുന്നു"
english_title: "Anti-Drug Drive Expands to the Gulf as ‘Toofan’ Campaign Begins in Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391792/anti-drug-drive-gulf-toofan-dubai-launch"
published_at: "2026-11-16T09:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6afa7e807285d_anti-drug-drive-gulf-toofan-dubai-launch.jpg"
keywords: ["AntiDrugCampaign", "DubaiPolice", "KeralaPolice", "ToofanCampaign", "MalayaliDiaspora"]
---

# ലഹരിവിരുദ്ധ പോരാട്ടം ഗൾഫിലേക്കും; 'തൂഫാൻ' കാമ്പയിന് ദുബൈയിൽ തുടക്കമാകുന്നു

> **Lead Summary:** **ദുബൈ: **മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനുമെതിരെ കേരള സർക്കാർ നടത്തിവരുന്ന ‘തൂഫാൻ’ പ്രതിരോധ കാമ്പയിൻ ദുബൈയിലേക്കും വ്യാപിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടുന്ന ലഹരിക്കടത്ത്, ഉപയോഗ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായാണ് ‘തൂഫാൻ ഗൾഫ് എഡിഷൻ’ സംഘടിപ്പിക്കുന്നത്.

## Article Content

**ദുബൈ: **മയക്കുമരുന്നിനും ലഹരി ഉപയോഗത്തിനുമെതിരെ കേരള സർക്കാർ നടത്തിവരുന്ന ‘തൂഫാൻ’ പ്രതിരോധ കാമ്പയിൻ ദുബൈയിലേക്കും വ്യാപിപ്പിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ മലയാളികൾ ഉൾപ്പെടുന്ന ലഹരിക്കടത്ത്, ഉപയോഗ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രവാസികൾക്കിടയിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനായാണ് ‘തൂഫാൻ ഗൾഫ് എഡിഷൻ’ സംഘടിപ്പിക്കുന്നത്.

ദുബൈ പൊലീസിന് കീഴിലുള്ള കമ്യൂണിറ്റി ഹാപ്പിനസ് ഡിപ്പാർട്മെന്റും ദുബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രാൻഡ് ബേ മീഡിയയും സംയുക്തമായാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. ഡിസംബർ 13-ന് ജദ്ദാഫിലെ പോലീസ് ഓഫീസേഴ്‌സ് ക്ലബ് സ്റ്റേഡിയത്തിലാണ് പ്രധാന പരിപാടികൾ നടക്കുക. കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങൾക്കായുള്ള വിപുലമായ ബോധവത്കരണ ക്ലാസുകൾ, സൗഹൃദ കായിക മത്സരങ്ങൾ എന്നിവ അരങ്ങേറും.

കേരള പൊലീസിലെയും ദുബൈ പൊലീസിലെയും ഉന്നത ഉദ്യോഗസ്ഥരും മന്ത്രിമാരും പൊതുപരിപാടികളിൽ പങ്കെടുക്കും. തൂഫാൻ ഗൾഫ് എഡിഷന്റെ ലോഗോ പ്രകാശനം ദുബൈ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്ന ചടങ്ങിൽ രമേശ് ചെന്നിത്തല നിർവഹിച്ചു.

ചടങ്ങിൽ കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ, കോഴിക്കോട് ഡി.സി.സി സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ സി.പി. സലീം, അക്ക്യൂബ്‌ മാനേജിങ് ഡയറക്ടർ ബോബൻ വർഗീസ്, ആജിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എം.സി. സിറാജ്, ബ്രാൻഡ് ബേ മീഡിയ ഡയറക്ടർ സൈനുദ്ധീൻ ചേലേരി, ദുബൈ കണ്ണൂർ ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി റഹ്‌ദാദ് മൂഴിക്കര, ഫാസിൽ സിദ്ധീഖ് കൊളച്ചേരി, ഹിലാൽ ഹാഷിം, കെ.പി. അമീൻ എന്നിവർ സംബന്ധിച്ചു.

Kerala’s anti-drug campaign ‘Toofan’ is being extended to Dubai as part of a Gulf edition aimed at raising awareness among the Malayali diaspora. The main event will be held on December 13 at the Police Officers Club Stadium in Jaddaf, with awareness sessions and friendly sports competitions planned.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391792/anti-drug-drive-gulf-toofan-dubai-launch)