---
title: "അബൂദബിയിൽ ഹോട്ടലിന് മുന്നിൽ നടുറോഡിൽ കൂട്ടത്തല്ല്; അടികൂടിയവർ മാത്രമല്ല, വീഡിയോ എടുത്തവരും കുടുങ്ങി"
english_title: "Abu Dhabi Hotel Brawl: Those Filming the Clash Also Arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391446/abu-dhabi-hotel-brawl-arrests"
published_at: "2026-11-13T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6b5e99dc4a_Untitled-1abu-dhabi-hotel-brawl-arrests.jpg"
keywords: ["AbuDhabiPolice", "HotelBrawl", "PublicProsecution", "MobileFilming", "UAENews"]
---

# അബൂദബിയിൽ ഹോട്ടലിന് മുന്നിൽ നടുറോഡിൽ കൂട്ടത്തല്ല്; അടികൂടിയവർ മാത്രമല്ല, വീഡിയോ എടുത്തവരും കുടുങ്ങി

> **Lead Summary:** **അബൂദബി: ന**ഗരത്തിലെ ഹോട്ടലിന് മുന്നിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് 10 പേരെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ എട്ടു പേരും, സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ രണ്ടു പേരുമാണ് പിടിയിലായത്.

## Article Content

**അബൂദബി: ന**ഗരത്തിലെ ഹോട്ടലിന് മുന്നിലുണ്ടായ കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് 10 പേരെ അബൂദബി പോലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ തർക്കങ്ങളെ തുടർന്ന് പരസ്പരം ഏറ്റുമുട്ടിയ എട്ടു പേരും, സംഘർഷത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ രണ്ടു പേരുമാണ് പിടിയിലായത്.

മുമ്പുണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് ഹോട്ടലിന് മുന്നിൽ സംഘർഷമുണ്ടായത്. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പ്രത്യേക പോലീസ് സംഘം ഏറ്റുമുട്ടലിൽ ഏർപ്പെട്ടവരെയും സംഭവം മൊബൈലിൽ പകർത്തിയവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

അറസ്റ്റിലായ 10 പേർക്കെതിരെയും കർശന നിയമനടപടികൾ സ്വീകരിച്ചതായും തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രൊസിക്യൂഷന് കൈമാറിയതായും അധികൃതർ അറിയിച്ചു. സമൂഹത്തിൽ സുരക്ഷയും ക്രമസമാധാനവും ഉറപ്പുവരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും പോലീസ് വ്യക്തമാക്കി.

Abu Dhabi Police arrested 10 people after a group fight broke out in front of a hotel in the city. Eight were involved in the clash, while two others were detained for filming the incident on mobile phones. The case has been referred to the Public Prosecution for further action.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391446/abu-dhabi-hotel-brawl-arrests)