---
title: "ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഷാർജയിൽ അന്തരിച്ചു"
english_title: "Kozhikode Native Khalid Iqbal Dies of Heart Attack in Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391392/kozhikode-native-dies-heart-attack-sharjah"
published_at: "2026-11-13T06:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af6673fecd43_kozhikode-native-dies-heart-attack-sharjah.jpg"
keywords: ["KozhikodeNews", "SharjahDeath", "HeartAttack", "ExpatNews", "KeralaUAE"]
---

# ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി ഷാർജയിൽ അന്തരിച്ചു

> **Lead Summary:** ഷാർജ : കോഴിക്കോട് ബേപ്പൂർ സ്വദേശി പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു. 35 വർഷത്തോളമായി പ്രവാസിയാണ്. ഷാർജയിൽ അബ്റാജ് അൽ എമിറേറ്റ് അലുമിനിയം ആന്റ് ഗ്ലാസ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

## Article Content

ഷാർജ : കോഴിക്കോട് ബേപ്പൂർ സ്വദേശി പരേതനായ കൂനാരി അബ്ദുൽ ഫത്താഹ് മാസ്റ്ററുടെ മകൻ ഖാലിദ് ഇഖ്ബാൽ ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു. 35 വർഷത്തോളമായി പ്രവാസിയാണ്. ഷാർജയിൽ അബ്റാജ് അൽ എമിറേറ്റ് അലുമിനിയം ആന്റ് ഗ്ലാസ്സ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.

മാതാവ് :പരേതയായ വി ഉമ്മുകുൽസു (റിട്ടയേർഡ് അധ്യാപിക ബേപ്പൂർ ഹൈസ്കൂൾ ). ഭാര്യമാർ: പരേതയായ സുനീറ ചെന്നിക്കാട്ട്, (അരീക്കാട് ), നസ്റിൻ (കണ്ണൂർ ). മക്കൾ: ജിഷ (അബുദാബി ), അദീഷ (സൗദി ), അബ്ദുൽ ഫത്താഹ് (ബാംഗ്ലൂർ).

മരുമക്കൾ: ഫെറാസ്( അബുദാബി), ഹാദിൽ (സൗദി അറേബ്യ ).സഹോദരങ്ങൾ: ഡോ. കെ എ എം അൻവർ (റിട്ടയേർഡ് പ്രൊഫസർ, കോഴിക്കോട് ആർട്സ് കോളേജ്), മുഹമ്മദ് അഷ്റഫ് (ബഹ്റൈൻ), തസ്നീം (കൊളത്തറ), ഷമീം ഫാത്തിമ (ബേപ്പൂർ )റിട്ടയേർഡ് അധ്യാപിക - ഗേൾസ് ഹൈസ്കൂൾ കോഴിക്കോട്, മെഹറുന്നിസ (വെസ്റ്റ് ഹിൽ ). ഷാർജ കുവൈറ്റ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾക്ക് ശേഷം ഷാർജയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Khalid Iqbal, a native of Beypore in Kozhikode, died of a heart attack in Sharjah at the age of 63. He had been living in the UAE for around 35 years and ran an aluminum and glass business there. His body is being kept at Kuwait Hospital in Sharjah, and burial will take place in Sharjah after formalities are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391392/kozhikode-native-dies-heart-attack-sharjah)