---
title: "ശുചിത്വമില്ലായ്മയും ഗുരുതര വീഴ്ചകളും; ഖത്തറിൽ 57 ഭക്ഷ്യസ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു"
english_title: "57 Food Establishments Temporarily Shut in Qatar Over Hygiene Violations"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391258/qatar-food-establishments-shut-hygiene-violations-new"
published_at: "2026-11-12T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af53ad577804_qatar-food-establishments-shut-hygiene-violations.jpg"
keywords: ["QatarNews", "FoodSafety", "Municipality", "HealthInspection", "Hygiene"]
---

# ശുചിത്വമില്ലായ്മയും ഗുരുതര വീഴ്ചകളും; ഖത്തറിൽ 57 ഭക്ഷ്യസ്ഥാപനങ്ങൾ താൽക്കാലികമായി അടപ്പിച്ചു

> **Lead Summary:** **ദോഹ: ** ഖത്തറിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം മൂന്നാം പാദത്തിൽ മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തിലേറെ നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഗുരുതരമായ വീഴ്ചകൾ വരുത്തിയ അമ്പത്തിയേഴോളം ഭക്ഷ്യസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

## Article Content

**ദോഹ: ** ഖത്തറിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുമായി മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം മൂന്നാം പാദത്തിൽ മാത്രം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ നിന്നായി ആറായിരത്തിലേറെ നിയമലംഘനങ്ങളാണ് അധികൃതർ കണ്ടെത്തിയത്. ഗുരുതരമായ വീഴ്ചകൾ വരുത്തിയ അമ്പത്തിയേഴോളം ഭക്ഷ്യസ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തു.

2026 ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള മൂന്നാം പാദത്തിൽ രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി 81,611 ആരോഗ്യ പരിശോധനകളാണ് മന്ത്രാലയം നടത്തിയത്. ഇതിന് പുറമെ 31,614 സാങ്കേതിക പരിശോധനകളും 47,846 പൊതുപരിശോധനകളും നടന്നു. ആകെ 6,088 നിയമലംഘനങ്ങൾ കണ്ടെത്തിയതിൽ ഗുരുതര വീഴ്ച വരുത്തിയ 57 സ്ഥാപനങ്ങൾക്കെതിരെയാണ് അടച്ചുപൂട്ടൽ നടപടിയുണ്ടായത്.

ഇതേ കാലയളവിൽ 8,427 പരസ്യ ലൈസൻസുകൾ അനുവദിച്ചതായും മന്ത്രാലയം പുറത്തുവിട്ട ത്രൈമാസ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തത് അൽ റയ്യാൻ മുനിസിപ്പാലിറ്റിയിലാണ് (1,916). ദോഹ (1,495), അൽ വക്ര (979), അൽ ഷഹാനിയ (686) എന്നിങ്ങനെയാണ് മറ്റ് പ്രധാന മേഖലകളിലെ കണക്കുകൾ.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങളിലെ ശുചിത്വം, ഭക്ഷണം പാകം ചെയ്യുന്ന രീതി, സുരക്ഷിതമായ സംഭരണം എന്നിവ കർശനമായി ഉറപ്പുവരുത്തുന്നതിനാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് അധികൃതർ അറിയിച്ചു.

Qatar’s Ministry of Municipality has stepped up action against food establishments violating safety standards, with 57 outlets temporarily shut during the third quarter. Officials said more than 6,000 violations were detected across the country, alongside extensive health, technical and public inspections.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391258/qatar-food-establishments-shut-hygiene-violations-new)