---
title: "വിവാഹത്തിനൊരുങ്ങുന്നവർക്ക് ഷാർജ ഭരണാധികാരിയുടെ സന്തോഷവാർത്ത; വിവാഹ സഹായവും ഫർണിച്ചർ ഗ്രാന്റും ഉയർത്തി"
english_title: "Sharjah Ruler Raises Marriage and Furniture Grants to 30,000 Dirhams"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391246/sharjah-raises-marriage-furniture-grants"
published_at: "2026-11-12T08:08:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af526e622c00_sharjah-raises-marriage-furniture-grants.jpg"
keywords: ["Sharjah", "MarriageGrant", "FurnitureGrant", "SheikhSultan", "UAENews"]
---

# വിവാഹത്തിനൊരുങ്ങുന്നവർക്ക് ഷാർജ ഭരണാധികാരിയുടെ സന്തോഷവാർത്ത; വിവാഹ സഹായവും ഫർണിച്ചർ ഗ്രാന്റും ഉയർത്തി

> **Lead Summary:** ഷാര്‍ജ: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് ആശ്വാസമായി ഷാര്‍ജ ഭരണാധികാരിയുടെ പുതിയ തീരുമാനം. വിവാഹത്തിനും ഫര്‍ണിച്ചര്‍ സഹായത്തിനുമായി 30,000 ദിര്‍ഹം വീതം ഉയര്‍ത്താന്‍ ഉത്തരവിട്ട് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

## Article Content

ഷാര്‍ജ: വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് ആശ്വാസമായി ഷാര്‍ജ ഭരണാധികാരിയുടെ പുതിയ തീരുമാനം. വിവാഹത്തിനും ഫര്‍ണിച്ചര്‍ സഹായത്തിനുമായി 30,000 ദിര്‍ഹം വീതം ഉയര്‍ത്താന്‍ ഉത്തരവിട്ട് ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി.

ഈ ഉത്തരവ് ഇറങ്ങുന്നത് മുതല്‍ ഗ്രാന്റ് പ്രാബല്യത്തില്‍ വരും. വിലക്കയറ്റവും ജീവിത ചെലവ് വര്‍ധിച്ചതും ഇരു ഗ്രാന്റുകളും വര്‍ധിപ്പിക്കുന്നതിലേക്ക് നയിച്ച ഘടകങ്ങളാണ്. നേരത്തെ വിവാഹ സഹായധനത്തിന് അര്‍ഹത നേടാനുള്ള ശമ്പള പരിധിയും സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വര്‍ധിപ്പിച്ചിരുന്നു.

50,000 ദിര്‍ഹമോ അതില്‍ കുറവോ വരുമാനമുള്ളവര്‍ക്ക് സഹായധനത്തിന് അര്‍ഹതയുണ്ടാകുന്ന രീതിയിലാണ് പുതിയ തീരുമാനം കൈകൊണ്ടത്. നേരത്തെ ഇത് 30,000 ദിര്‍ഹം വരെയായിരുന്നു.

ഇതാദ്യമായല്ല ഇത്തരത്തില്‍ വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് ഷാര്‍ജ സഹായങ്ങള്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് എട്ട് ദിവസത്തെ വിവാഹ അവധിയും ഏര്‍പ്പെടുത്തിയിരുന്നു.

Sharjah Ruler Sheikh Dr. Sultan bin Mohammed Al Qasimi has ordered an increase in marriage and furniture grants to 30,000 dirhams each. The move takes effect immediately and comes in response to rising living costs and inflation, along with an increase in the income eligibility limit for applicants.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391246/sharjah-raises-marriage-furniture-grants)