---
title: "പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; സൗദി വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി"
english_title: "IndiGo Extends Saudi Flight Cancellations as Ticket Prices Triple"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391211/indigo-extends-saudi-flight-cancellations"
published_at: "2026-11-11T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af480f5893df_indigo-extends-saudi-flight-cancellations.jpg"
keywords: ["IndiGo", "SaudiFlights", "FlightCancellations", "TicketPrices", "Expatriates"]
---

# പ്രവാസികൾക്ക് വീണ്ടും ഇരുട്ടടി; സൗദി വിമാന സർവീസുകൾ റദ്ദാക്കുന്നത് നീട്ടി ഇൻഡിഗോ, ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി

> **Lead Summary:** സൗദി അറേബ്യ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ വലഞ്ഞ് പ്രവാസികള്‍. സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്‍ഡിഗോ വീണ്ടും നീട്ടി. ജിദ്ദയിലേക്കും മദീനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദിലേക്കും ദമാമിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെയും റദ്ദാക്കി.

## Article Content

സൗദി അറേബ്യ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ വലഞ്ഞ് പ്രവാസികള്‍. സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുന്നത് ഇന്‍ഡിഗോ വീണ്ടും നീട്ടി. ജിദ്ദയിലേക്കും മദീനയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 21 വരെയും റിയാദിലേക്കും ദമാമിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ നവംബര്‍ 30 വരെയും റദ്ദാക്കി.

യാത്രക്കാര്‍ക്ക് സമയബന്ധിതമായി അറിയിപ്പുകള്‍ നല്‍കുമെന്നും ഇന്‍ഡിഗോ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയാണ് തങ്ങളുടെ ഏറ്റവും വലിയ മുന്‍ഗണനയെന്നും ഇന്‍ഡിഗോ എക്‌സില്‍ വ്യക്തമാക്കി.

ഇന്‍ഡിഗോയ്ക്ക് പുറമേ പല എയര്‍ലൈന്‍ കമ്പനികളും വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന കമ്പനികള്‍ ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയത് ഈ മാസം 14 വരെ നീട്ടിയിരുന്നു. ആകാശ് എയറും താല്‍ക്കാലികമായി വിമാന സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

അതേസമയം സര്‍വീസ് ചെയ്യുന്ന വിദേശ വിമാനക്കമ്പനികള്‍ മൂന്നിരട്ടിയോളം വില ഈടാക്കുന്നതും പ്രവാസികളെ വലച്ചിരിക്കുകയാണ്. 15,000 രൂപ ടിക്കറ്റ് നിരക്ക് ഉണ്ടായിരുന്നത് മൂന്ന് ഇരട്ടിയോളം ഉയര്‍ത്തിയിരിക്കുകയാണ് പല കമ്പനികളും.

പല കമ്പനികളും 40,000 മുതല്‍ 50,000 രൂപ വരെയാണ് ഇപ്പോള്‍ പല വിമാനക്കമ്പനികളും ഈടാക്കുന്നത്. ഇതോടെ പ്രവാസികളും ഉംറ തീര്‍ത്ഥാടകരുമടക്കം വലഞ്ഞിരിക്കുകയാണ്.

IndiGo has extended the suspension of Saudi-bound flights amid the ongoing West Asia conflict, affecting services to Jeddah, Madinah, Riyadh and Dammam. With several other airlines also cancelling services, ticket prices on operating foreign carriers have reportedly surged to nearly three times the usual fare, adding to the distress of expatriates and Umrah pilgrims.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391211/indigo-extends-saudi-flight-cancellations)