---
title: "അർധരാത്രിയിൽ നടുക്കുന്ന അപകടം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, യുഎഇയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം"
english_title: "Car Hits Parked Truck in UAE; Two Killed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391094/car-hits-parked-truck-uae-two-killed"
published_at: "2026-11-11T07:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af3d0c668137_car-hits-parked-truck-uae-two-killed.jpg"
keywords: ["UAEAccident", "Fujairah", "RoadSafety", "TrafficPolice", "SheikhKhalifaHospital"]
---

# അർധരാത്രിയിൽ നടുക്കുന്ന അപകടം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, യുഎഇയിൽ രണ്ടുപേർക്ക് ദാരുണാന്ത്യം

> **Lead Summary:** ഫുജൈറ: ഫുജൈറ-ഖോർഫക്കാൻ റോഡിൽ കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് യുഎഇ പൗരനായ യുവാവും അറബ് വംശജനായ കൗമാരക്കാരനും മരിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

ഫുജൈറ: ഫുജൈറ-ഖോർഫക്കാൻ റോഡിൽ കാർ നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് യുഎഇ പൗരനായ യുവാവും അറബ് വംശജനായ കൗമാരക്കാരനും മരിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച അർധരാത്രിയോടെയായിരുന്നു ദാരുണമായ അപകടം. അപകടവിവരമറിഞ്ഞ് പൊലീസും ദേശീയ ആംബുലൻസ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. അപകടകാരണത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പാട്രോൾസ് ഡിപ്പാർട്ടേഴ്സ് ഡയറക്ടറും ബ്രിഗേഡിയറുമായ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദഹാനി അറിയിച്ചു.

രാത്രികാലങ്ങളിൽ വാഹനമോടിക്കുമ്പോൾ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. റോഡരികിലോ ട്രാഫിക് ലൈനുകൾക്ക് സമീപത്തോ ലോറികൾ നിർത്തിയിട്ടിരിക്കുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകാറുണ്ട്.

അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഇത്തരം തടസ്സങ്ങൾ മുന്നിൽക്കണ്ട് വേഗം കുറയ്ക്കാനും സുരക്ഷിത അകലം പാലിക്കാനും ഡ്രൈവർമാർ തയാറാകണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റു കാര്യങ്ങളിൽ ഏർപ്പെടുന്നതും ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

A car crashed into a parked truck on the Fujairah-Khorfakkan road late Monday night, killing a UAE national and an Arab teenager. Two others were injured and admitted to Sheikh Khalifa Hospital in Fujairah, while police launched an investigation into the cause of the accident.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391094/car-hits-parked-truck-uae-two-killed)