---
title: "ലൈസൻസില്ലാതെ കടലിൽ മീൻപിടിത്തം; ഒമാനിൽ പ്രവാസി തൊഴിലാളി പിടിയിൽ, ബോട്ടും കസ്റ്റഡിയിൽ"
english_title: "Expat Worker Held in Oman for Unlicensed Fishing; Boat Seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/391062/oman-unlicensed-fishing-boat-seized"
published_at: "2026-11-10T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6af32a35a0d1f_oman-unlicensed-fishing-boat-seized.jpg"
keywords: ["OmanNews", "FishingViolation", "ExpatWorker", "BoatSeizure", "MaritimeLaw"]
---

# ലൈസൻസില്ലാതെ കടലിൽ മീൻപിടിത്തം; ഒമാനിൽ പ്രവാസി തൊഴിലാളി പിടിയിൽ, ബോട്ടും കസ്റ്റഡിയിൽ

> **Lead Summary:** മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ദുകം അൽ അന്തൂത് തീരത്ത് ലൈസൻസില്ലാതെ മീൻപിടിച്ച പ്രവാസി തൊഴിലാളി പിടിയിൽ. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ സുരക്ഷാ സംഘത്തിന്റെ പിടിയിലായത്.

## Article Content

മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ദുകം അൽ അന്തൂത് തീരത്ത് ലൈസൻസില്ലാതെ മീൻപിടിച്ച പ്രവാസി തൊഴിലാളി പിടിയിൽ. ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ സുരക്ഷാ സംഘത്തിന്റെ പിടിയിലായത്.

മീൻ പിടിക്കാൻ ഉപയോ​ഗിച്ച രജിസ്ട്രേഷൻ നമ്പറില്ലാത്ത ബോട്ടും സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ 60 യമഹ എഞ്ചിനും മത്സ്യങ്ങളും ഉണ്ടായിരുന്നു.

അൽ വുസ്തയിലെ സെക്യൂരിറ്റി ആന്റ് സേഫ്റ്റി സർവീസസിന്റെ ഇൻസ്‌പെക്ഷൻ സംഘവും ദുകം ലാന്റ് പട്രോൾസ് സെക്ടറും കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയവുമായി ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്.

തുടർനടപടികൾ പൂർത്തിയാക്കുന്നതിനായി പിടിയിലായ പ്രവാസി തൊഴിലാളിയെ അൽ ലക്ബി സെന്ററിലേക്ക് മാറ്റി. രാജ്യത്തെ സമുദ്രവിഭവങ്ങൾ അനധികൃതമായി ചൂഷണം ചെയ്യുന്നത് തടയാനും മത്സ്യബന്ധന മേഖലയിലെ നിയമങ്ങൾ കർശനമായി നടപ്പിലാക്കാനും ലക്ഷ്യമിട്ടാണ് അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുന്നത്.

Authorities in Oman detained an expatriate worker for fishing without a license off the Al Wusta Governorate coast near Duqm Al Anthoot. A boat without registration, along with fish and a 60-hp Yamaha engine, was also seized during a joint inspection.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/391062/oman-unlicensed-fishing-boat-seized)