---
title: "റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം; പ്രവാസി യുവാവ് ദുബായിൽ മരിച്ചു"
english_title: "Expatriate Youth Dies in Dubai After Being Hit While Crossing Road"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390610/dubai-road-accident-expat-youth-dies"
published_at: "2026-11-07T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeec30804f3d_dubai-road-accident-expat-youth-dies.jpg"
keywords: ["DubaiAccident", "ExpatDeath", "RoadSafety", "MysuruNative"]
---

# റോഡ് കുറുകെ കടക്കുന്നതിനിടെ അപകടം; പ്രവാസി യുവാവ് ദുബായിൽ മരിച്ചു

> **Lead Summary:** ദുബായ്: ദുബായിൽ വാഹനാപകടത്തിൽ എടക്കരയിൽ താമസിച്ചിരുന്ന മൈസൂരു സ്വദേശിയായ യുവാവ് മരിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന മഞ്ജുനാഥ് ആണു മരിച്ചത്.

## Article Content

ദുബായ്: ദുബായിൽ വാഹനാപകടത്തിൽ എടക്കരയിൽ താമസിച്ചിരുന്ന മൈസൂരു സ്വദേശിയായ യുവാവ് മരിച്ചു. ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം താമസിക്കുന്ന മഞ്ജുനാഥ് ആണു മരിച്ചത്.

റോഡ് കുറുകെ കടക്കാനുള്ള ശ്രമത്തിനിടയിൽ വാഹനമിടിച്ച് അപകടമുണ്ടായതെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. ദുബായിലെ ഹോട്ടലിൽ പാചകത്തൊഴിലാളിയായിരുന്നു.

മൈസൂരു ഹിൽ‍വാല സ്വദേശിയായ മഞ്ജുനാഥിന്റെ കുടുംബം വർഷങ്ങളായി എടക്കരയിലാണ് താമസം. ഭാര്യ: ചന്ദന. മക്കൾ: പവൻ, അനുഷ്ക (എടക്കര ഗവ. സ്കൂൾ വിദ്യാർഥികൾ).

A 41-year-old man from Mysuru, who had been living in Edakkara, died in a road accident in Dubai. He was reportedly hit by a vehicle while attempting to cross the road and worked as a cook at a hotel in the city.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390610/dubai-road-accident-expat-youth-dies)