---
title: "ഷാർജയിൽ വാഹനാപകടം: രണ്ട് മലയാളി യുവാക്കൾ മരിച്ചു; ഒരാൾക്ക് പരിക്ക്"
english_title: "Two Malayali Youths Killed in Sharjah Road Accident; One Injured"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390346/sharjah-road-accident-malayali-youths"
published_at: "2026-11-05T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec572d8f3d1_sharjah-road-accident-malayali-youths.jpg"
keywords: ["SharjahAccident", "MalayaliYouth", "RoadAccident", "UAENews", "KeralaNews"]
---

# ഷാർജയിൽ വാഹനാപകടം: രണ്ട് മലയാളി യുവാക്കൾ മരിച്ചു; ഒരാൾക്ക് പരിക്ക്

> **Lead Summary:** **ഷാർജ: **ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരിച്ചത്.

## Article Content

**ഷാർജ: **ഷാർജയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി ഷാരിഖ്, കോഴിക്കോട് ബാലുശ്ശേരി ചീക്കിലോട് സ്വദേശി രമേഷ് കുമാർ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി അജ്മലിനെ ഉമ്മുൽ ഖുവൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂവരും ഷാർജയിലെ ഒരു കാറ്ററിങ് സർവീസ് സ്ഥാപനത്തിലെ ജീവനക്കാരാണ്. നിലവിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഷാർജ അൽഖാസിമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പുരോഗമിക്കുന്നു.

Two Malayali youths were killed in a road accident in Sharjah, while another was seriously injured. The victims were identified as Sharikh from Malappuram and Ramesh Kumar from Kozhikode, and the injured person, Ajmal from Alappuzha, has been admitted to Umm Al Quwain Hospital.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390346/sharjah-road-accident-malayali-youths)