---
title: "ഖത്തറിൽ ഇന്ന് മഴക്കായുള്ള പ്രത്യേക ഇസ്തിസ്ഖാഅ് നമസ്കാരം; 136 കേന്ദ്രങ്ങളിൽ ക്രമീകരണം"
english_title: "Special Istisqa Prayer in Qatar Today; Arrangements at 136 Venues"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390318/qatar-istisqa-prayer-136-venues"
published_at: "2026-11-05T12:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aec2c46e2c8c_qatar-istisqa-prayer-136-venues.jpg"
keywords: ["QatarNews", "IstisqaPrayer", "RainPrayer", "AwqafMinistry", "LusailGround"]
---

# ഖത്തറിൽ ഇന്ന് മഴക്കായുള്ള പ്രത്യേക ഇസ്തിസ്ഖാഅ് നമസ്കാരം; 136 കേന്ദ്രങ്ങളിൽ ക്രമീകരണം

> **Lead Summary:** **ദോഹ: ** ഖത്തറിലുടനീളമുള്ള വിശ്വാസികളോട് ഇന്ന് മഴക്കായുള്ള പ്രത്യേക പ്രാർത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കാൻ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്ത് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

## Article Content

**ദോഹ: ** ഖത്തറിലുടനീളമുള്ള വിശ്വാസികളോട് ഇന്ന് മഴക്കായുള്ള പ്രത്യേക പ്രാർത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരം നിർവഹിക്കാൻ ഔഖാഫ് ഇസ്ലാമിക മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്ത് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാർത്ഥന സംഘടിപ്പിക്കുന്നത്.

രാവിലെ 5.59-നാണ് നമസ്കാരം ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള പള്ളികളും പ്രത്യേക ഗ്രൗണ്ടുകളും ഉൾപ്പെടെ 136 കേന്ദ്രങ്ങളിലായി നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. നമസ്കാരം നടക്കുന്ന കേന്ദ്രങ്ങളുടെ പൂർണ്ണമായ പട്ടിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് നടക്കുന്ന നമസ്കാരത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കുചേരും. മഴക്കായുള്ള ഈ പ്രത്യേക പ്രാർത്ഥനയിൽ രാജ്യത്തെ മുഴുവൻ വിശ്വാസികളും പങ്കാളികളാകണമെന്ന് അമീർ ആഹ്വാനം ചെയ്തു.

Qatar’s Ministry of Endowments and Islamic Affairs has called on worshippers across the country to perform the special Istisqa prayer for rain today. The prayer will be held at 136 locations, including mosques and designated grounds, with Emir Sheikh Tamim bin Hamad Al Thani expected to attend the prayer at Lusail.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390318/qatar-istisqa-prayer-136-venues)