---
title: "സൗദിയിൽ ഹൂതി ആക്രമണത്തിന്റെ നടുക്കം ഒഴിയുന്നില്ല; പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു"
english_title: "Saudi Houthi Attack: Another Injured Indian Dies"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390200/saudi-houthi-attack-indian-dies"
published_at: "2026-11-04T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeb01f12b600_saudi-houthi-attack-indian-dies.jpg"
keywords: ["SaudiArabia", "HouthiAttack", "KingKhalidAirport", "AsianCup2027", "AFC"]
---

# സൗദിയിൽ ഹൂതി ആക്രമണത്തിന്റെ നടുക്കം ഒഴിയുന്നില്ല; പരിക്കേറ്റ ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു

> **Lead Summary:** റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

## Article Content

റിയാദ്: കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തിനു നേരെയുണ്ടായ ഹൂതി ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചു. ഒക്ടോബർ 10ന് നടന്ന ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

അതേസമയം പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ വേദിയാകുന്ന 2027-ലെ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തീയതികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. മേഖലയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് ടൂര്‍ണമെന്റ് 2027 ജനുവരിയില്‍ നിന്ന് ഡിസംബറിലേക്ക് മാറ്റിവെച്ചതായി എഎഫ്‌സി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ടൂര്‍ണമെന്റ് സംഘാടക സമിതിയുമായും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായും നടത്തിയ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

24 ടീമുകള്‍ മാറ്റുരയ്ക്കുന്ന പോരാട്ടം 2027 ജനുവരി 7-ന് റിയാദില്‍ ആരംഭിക്കാനാണ് മുമ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ അപ്ഡേറ്റ് അനുസരിച്ച് മത്സരം 2027 ഡിസംബര്‍ 23 മുതല്‍ 2028 ജനുവരി 21 വരെയായിരിക്കും നടക്കുക. യാത്രാ തടസ്സങ്ങളും മറ്റ് ലോജിസ്റ്റിക്കല്‍ വെല്ലുവിളികളും കണക്കിലെടുത്താണ് മത്സരങ്ങള്‍ നീട്ടിപ്പിവെക്കാന്‍ തീരുമാനിച്ചതെന്ന് എഎഫ്‌സി വ്യക്തമാക്കി.

An Indian who was seriously injured in the Houthi attack on Riyadh’s King Khalid International Airport has died while undergoing treatment. Separately, the AFC has postponed the 2027 Asian Cup in Saudi Arabia from January to December, citing regional conflict and logistical challenges.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390200/saudi-houthi-attack-indian-dies)