---
title: "ജോലിക്ക് പോകുംവഴി ദുരന്തം: കുവൈത്തിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, പതിനൊന്ന് പേർക്ക് പരിക്കേറ്റു, ഒരാൾക്ക് കൈ നഷ്ടപ്പെട്ടു"
english_title: "Kuwait bus accident injures 11 Malayali nurses, one loses hand"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390151/kuwait-bus-accident-malayali-nurses-injured"
published_at: "2026-11-04T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aeabd94a60c0_kuwait-bus-accident-malayali-nurses-injured.jpg"
keywords: ["KuwaitAccident", "MalayaliNurses", "BusCrash", "FarwaniyaHospital", "WorkCommute"]
---

# ജോലിക്ക് പോകുംവഴി ദുരന്തം: കുവൈത്തിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, പതിനൊന്ന് പേർക്ക് പരിക്കേറ്റു, ഒരാൾക്ക് കൈ നഷ്ടപ്പെട്ടു

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരാൾക്ക് കൈ നഷ്ടപ്പെട്ടതായും പ്രാഥമിക വിവരം പറയുന്നു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിതാ നഴ്‌സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്കേറ്റു. അപകടത്തിൽ ഒരാൾക്ക് കൈ നഷ്ടപ്പെട്ടതായും പ്രാഥമിക വിവരം പറയുന്നു.

അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഫർവാനിയ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരാണ് ബസിലുണ്ടായിരുന്നത്.

നൈസിൽ സുനിൽ എന്ന നഴ്‌സിനാണ് അപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ടത്. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭിച്ച വിവരം.

ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

പരിക്കേറ്റവരെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് ചികിത്സ നൽകി വരികയാണ്. അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

A bus carrying Malayali women nurses to Farwaniya Hospital met with an accident in Kuwait, leaving 11 people injured. One nurse reportedly lost a hand, while the others sustained non-serious injuries and were admitted to Farwaniya Hospital for treatment.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390151/kuwait-bus-accident-malayali-nurses-injured)