---
title: "നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ മരണം; കണ്ണുർ കോടിയേരി സ്വദേശി സുഹാറിൽ അന്തരിച്ചു"
english_title: "Kannur Native Dies in Sohar While Preparing to Return Home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390102/kannur-native-dies-sohar-return-home"
published_at: "2026-11-03T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aea0a044a701_kannur-native-dies-sohar-return-home.jpg"
keywords: ["OmanNews", "KeralaExpats", "KannurNews", "Sohar", "NRI"]
---

# നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾക്കിടെ മരണം; കണ്ണുർ കോടിയേരി സ്വദേശി സുഹാറിൽ അന്തരിച്ചു

> **Lead Summary:** സുഹാർ: കണ്ണുർ കോടിയേരി സ്വദേശി സന്തോഷ് കുനിയിൽ പുതലത്ത് ഒമാനിലെ സുഹാറിൽ അന്തരിച്ചു. പത്ത് വർഷമായി സുഹാറിൽ താമസിച്ചുവരികയായിരുന്നു. ഏവൺ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്. അനന്ദൻ–നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ. മകൾ: ശ്രേയ.

## Article Content

സുഹാർ: കണ്ണുർ കോടിയേരി സ്വദേശി സന്തോഷ് കുനിയിൽ പുതലത്ത് ഒമാനിലെ സുഹാറിൽ അന്തരിച്ചു. പത്ത് വർഷമായി സുഹാറിൽ താമസിച്ചുവരികയായിരുന്നു. ഏവൺ എൻജിനീയറിങ് കമ്പനിയിലെ ജീവനക്കാരനാണ്. അനന്ദൻ–നളിനി ദമ്പതികളുടെ മകനാണ്. ഭാര്യ: സീമ. മകൾ: ശ്രേയ.

പെട്ടെന്നുണ്ടായ സ്‌ട്രോക്കിനെ തുടർന്ന് സന്തോഷിനെ സുഹാർ മിനിസ്ട്രി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായതിനെ തുടർന്ന് സുഹാറിലെ ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ തുടർചികിത്സക്കായി നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചിരുന്നു.

ഇതിനുള്ള ഒരുക്കങ്ങൾക്കിടെ വീണ്ടും ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ലൈഫ്ലൈൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൈരളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഡോക്യുമെന്റ് പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് അയച്ചു.

Santosh Kuniyil Puthalath, a native of Kottiyeri in Kannur, died in Sohar, Oman, while preparations were under way to take him back to Kerala for further treatment. He had been hospitalized after a stroke, and despite a brief improvement, his condition worsened again and he could not be saved.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390102/kannur-native-dies-sohar-return-home)