---
title: "കണ്ണീരായി അക്ബർ; മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു"
english_title: "Malayali Engineer Dies in Jeddah; Burial to Be Held There"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/390091/malayali-youth-dies-in-saudi-arabia"
published_at: "2026-11-03T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae9f81af19a6_malayali-youth-dies-in-saudi-arabia.jpg"
keywords: ["SaudiArabia", "MalayaliExpat", "Jeddah", "KeralaNews", "Obituary"]
---

# കണ്ണീരായി അക്ബർ; മലയാളി യുവാവ് സൗദിയിൽ അന്തരിച്ചു

> **Lead Summary:** ജിദ്ദ: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. ഹയ്യൽ ഫൈഹയിൽ താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ ആണ് ജിദ്ദയിൽ അന്തരിച്ചത്.

## Article Content

ജിദ്ദ: പ്രവാസി മലയാളി സൗദിയിൽ അന്തരിച്ചു. ഹയ്യൽ ഫൈഹയിൽ താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ കൈല്ലാട് സ്വദേശി പറക്കുത്ത് സിദ്ദീഖുൽ അക്ബർ ആണ് ജിദ്ദയിൽ അന്തരിച്ചത്.

അസുഖബാധയെ തുടർന്ന് ന്യൂ ജിദ്ദ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടു വർഷമായി നാഫ്‌കോ (NAFCO) കമ്പനിയിൽ ഇലക്ട്രിക്കൽ എൻജിനീയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ഹംസയുടെയും സൈനബയുടെയും മകനാണ്. ഭാര്യ: നജ്‌ല. മകൾ: സൈബ. ജിദ്ദയിലുള്ള സാലിഹ്, ഹഫ്‌സത്ത് എന്നിവർ സഹോദരങ്ങളാണ്.

നിയമപരമായ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഖബറടക്ക ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി ജിദ്ദ കെഎംസിസി വെൽഫെയർ വിങ് രംഗത്തുണ്ട്.

A 34-year-old Malayali expatriate, Siddique Akbar of Shornur, Palakkad, died in Jeddah while undergoing treatment at New Jeddah Hospital. He had been working as an electrical engineer with NAFCO for the past two years, and his burial will take place in Jeddah after legal formalities are completed.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/390091/malayali-youth-dies-in-saudi-arabia)