---
title: "ബഹ്റൈനിൽ നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പദ്ധതി; പ്രീമിയം അടച്ചില്ലെങ്കിൽ വിസ പുതുക്കില്ല, പുതിയ നിയമം പ്രാബല്യത്തിൽ"
english_title: "Insurance Now Mandatory for Visa Renewal in Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389950/bahrain-visa-renewal-insurance-rule"
published_at: "2026-11-02T20:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8ab1d1903a_bahrain-visa-renewal-insurance-rule.jpg"
keywords: ["BahrainNews", "VisaRenewal", "HealthInsurance", "Expatriates", "ResidencePermit"]
---

# ബഹ്റൈനിൽ നിർബന്ധിത ഹെൽത്ത് ഇൻഷുറൻസ് പദ്ധതി; പ്രീമിയം അടച്ചില്ലെങ്കിൽ വിസ പുതുക്കില്ല, പുതിയ നിയമം പ്രാബല്യത്തിൽ

> **Lead Summary:** ബഹ്‌റൈനിൽ പ്രവാസികൾക്കായി നടപ്പിലാക്കിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മരണാനന്തര നടപടികൾക്കും സാമ്പത്തിക പരിരക്ഷ ലഭിക്കും. പദ്ധതി പ്രകാരം ഇൻഷുറൻസ് എടുത്ത വ്യക്തി മരണപ്പെട്ടാൽ, ഭൗതികശരീരം മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനായി 1,000 ബഹ്‌റൈൻ ദീനാർ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.

## Article Content

ബഹ്‌റൈനിൽ പ്രവാസികൾക്കായി നടപ്പിലാക്കിയ നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മരണാനന്തര നടപടികൾക്കും സാമ്പത്തിക പരിരക്ഷ ലഭിക്കും. പദ്ധതി പ്രകാരം ഇൻഷുറൻസ് എടുത്ത വ്യക്തി മരണപ്പെട്ടാൽ, ഭൗതികശരീരം മാതൃരാജ്യത്തേക്ക് എത്തിക്കുന്നതിനായി 1,000 ബഹ്‌റൈൻ ദീനാർ വരെ ഇൻഷുറൻസ് തുകയായി ലഭിക്കും.

സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാനും ഹെൽത്ത് ഇൻഷുറൻസ് ഫണ്ട് ബോർഡ് തലവനുമായ ലെഫ്റ്റനന്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുള്ള ആൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ ഉത്തരവ് നമ്പർ 66 പ്രകാരമാണ് പുതിയ ചട്ടങ്ങൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്.

ഇൻഷുറൻസിന്റെ വാർഷിക പ്രീമിയം തുക മുൻകൂറായി ഒടുക്കിയാൽ മാത്രമേ പ്രവാസികൾക്ക് പുതിയ റസിഡൻസ് പെർമിറ്റും വർക്ക് പെർമിറ്റും അനുവദിക്കുകയോ പുതുക്കി നൽകുകയോ ചെയ്യുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിൽ വിസയോ റസിഡൻസ് പെർമിറ്റോ അനുവദിക്കുമ്പോഴും പുതുക്കുമ്പോഴും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി വഴിയാണ് ഈ ഇൻഷുറൻസ് തുക ഈടാക്കുന്നത്.

സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഉള്ളവർക്ക് പോലും ഈ നിർബന്ധിത ഇൻഷുറൻസ് പദ്ധതിയിൽ നിന്ന് ഇളവ് ലഭിക്കില്ലെന്ന് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു. എന്നാൽ പദ്ധതി പ്രാബല്യത്തിൽ വന്ന ഒക്ടോബർ 31-ന് മുമ്പ് വിസ ലഭിച്ചവർക്ക് ഉടൻ തന്നെ തുക അടക്കേണ്ടതില്ല,

പകരം അടുത്ത തവണ റസിഡൻസ് പെർമിറ്റ് പുതുക്കുന്ന സമയത്ത് ഇൻഷുറൻസ് തുക അടച്ചാൽ ഈ പരിരക്ഷ ലഭിക്കുന്നതാണ്. പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന ഒന്നാണ് മരണാനന്തര ചടങ്ങുകൾക്കുള്ള സാമ്പത്തിക സഹായം.

Bahrain has made health insurance mandatory for expatriates renewing residence or work permits, with the premium to be paid in advance. The new rule also provides financial support of up to 1,000 Bahraini dinars for repatriating the body of an insured person who dies.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389950/bahrain-visa-renewal-insurance-rule)