---
title: "കുവൈത്തിൽ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും"
english_title: "Body of Malayali Expat Who Died in Kuwait to Reach Home Today"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389922/kuwait-malayali-body-repatriation-today"
published_at: "2026-11-02T17:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae8781166c16_kuwait-malayali-body-repatriation-today.jpg"
keywords: ["KuwaitNews", "MalayaliExpat", "Repatriation", "OICCKuwait", "KeralaNews"]
---

# കുവൈത്തിൽ അന്തരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ അന്തരിച്ച എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി യുടെ ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഔദ്യോഗികവും നിയമപരവുമായ എല്ലാ നടപടിക്രമങ്ങളും ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ അന്തരിച്ച എറണാകുളം സ്വദേശി സിനോ ദേവസ്സിക്കുട്ടി യുടെ ഭൗതികശരീരം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ ഔദ്യോഗികവും നിയമപരവുമായ എല്ലാ നടപടിക്രമങ്ങളും ഒ.ഐ.സി.സി കുവൈത്ത് കെയർ ടീമിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയിട്ടുണ്ട്.

ഇന്ന് ഉച്ചക്ക് 1.30-ഓടെ സബാഹ് മോർച്ചറിയിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ അന്ത്യോപചാരം അർപ്പിക്കാനെത്തും. തുടർന്ന് വൈകുന്നേരം ഏഴ് മണിയോടെ കുവൈത്ത് എയർവേയ്സ് വിമാനത്തിൽ ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം അദാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സിനോ ദേവസ്സിക്കുട്ടി അന്തരിച്ചത്. അൽ ജാബിർ ആശുപത്രി ജീവനക്കാരിയായ പ്രിൻസി പോളിയാണ് ഭാര്യ. മക്കൾ: ഡിയോൺ, ദിയ, ദിവ.

The body of Ernakulam native Sino Devassykutty, 43, who died in Kuwait, will be flown to Kerala today. OICC Kuwait Care Team completed the official and legal procedures for repatriation, and public homage will be held at Sabah Mortuary before the evening flight.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389922/kuwait-malayali-body-repatriation-today)