---
title: "റോഡ് സുരക്ഷ പ്രധാനം; രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ റോഡിലിറക്കിയൽ കടുത്ത ശിക്ഷയെന്ന് ദുബൈ പൊലിസ്"
english_title: "Road Safety First: Dubai Police Warn of Strict Penalty for Expired Vehicle Registration"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389788/dubai-police-expired-vehicle-registration-warning"
published_at: "2026-11-01T21:06:00+05:30"
category: "Life & Arabia"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae75ccc95f8e_dubai-police-expired-vehicle-registration-warning.jpg"
keywords: ["DubaiPolice", "VehicleRegistration", "RoadSafety", "TrafficFines", "UAETransport"]
---

# റോഡ് സുരക്ഷ പ്രധാനം; രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ വാഹനങ്ങൾ റോഡിലിറക്കിയൽ കടുത്ത ശിക്ഷയെന്ന് ദുബൈ പൊലിസ്

> **Lead Summary:** ദുബൈ: യുഎഇയിൽ വാഹന രജിസ്ട്രേഷൻ കാലാവധി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്. ഈ വർഷത്തെ ആദ്യ പത്ത് മാസത്തിനിടയിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 48,950 നിയമലംഘനങ്ങളാണ് ദുബൈ പൊലിസ് രേഖപ്പെടുത്തിയത്. സാമ്പത്തിക പിഴകൾക്ക് പുറമെ ഗുരുതരമായ റോഡ് സുരക്ഷാ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

ദുബൈ: യുഎഇയിൽ വാഹന രജിസ്ട്രേഷൻ കാലാവധി പുതുക്കുന്നതിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുമായി ദുബൈ പൊലിസ്. ഈ വർഷത്തെ ആദ്യ പത്ത് മാസത്തിനിടയിൽ കാലാവധി കഴിഞ്ഞ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് 48,950 നിയമലംഘനങ്ങളാണ് ദുബൈ പൊലിസ് രേഖപ്പെടുത്തിയത്. സാമ്പത്തിക പിഴകൾക്ക് പുറമെ ഗുരുതരമായ റോഡ് സുരക്ഷാ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കാലാവധി കഴിഞ്ഞ രജിസ്ട്രേഷനുള്ള വാഹനം ഓടിച്ചാൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ 7 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടുകയും ചെയ്യും. വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് മുമ്പ് നടത്തുന്ന സാങ്കേതിക പരിശോധനകൾ ഒഴിവാക്കപ്പെടുന്നത് വഴി ടയറുകൾ, ബ്രേക്കുകൾ, സ്റ്റിയറിംഗ് എന്നിവയിലെ മെക്കാനിക്കൽ തകരാറുകൾ കണ്ടെത്താനാകാതെ പോകുന്നു. ഇത് വലിയ റോഡ് അപകടങ്ങൾക്ക് കാരണമായേക്കാം.

രജിസ്ട്രേഷനൊപ്പം ഇൻഷുറൻസ് കാലാവധിയും കഴിയുന്നതിനാൽ, ഇത്തരം വാഹനങ്ങൾ അപകടങ്ങളിൽപ്പെട്ടാൽ ഉടമകൾക്ക് കനത്ത സാമ്പത്തിക-നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരും. ഈ വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ നടന്നത് ജനുവരി മാസത്തിലാണ് (6,977 കേസുകൾ). ഫെബ്രുവരി (6,768), മാർച്ച് (6,573) മാസങ്ങളും തൊട്ടുപിന്നിലുണ്ട്. മെയ് മാസത്തിലാണ് ഏറ്റവും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്തത് (984).

പിഴകളും നിയമപ്രശ്നങ്ങളും ഒഴിവാക്കാൻ വാഹന ഉടമകൾ കൃത്യസമയത്ത് തന്നെ ഇൻഷുറൻസ് പുതുക്കാനും സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കാനും ശ്രദ്ധിക്കണമെന്ന് ദുബൈ പൊലിസിലെ ഗതാഗത വിഭാഗം ജനറൽ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു. ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിച്ച് പിഴകൾ എളുപ്പത്തിൽ അടയ്ക്കാനും രജിസ്ട്രേഷൻ പുതുക്കാനും വാഹന ഉടമകൾ തയ്യാറാകണമെന്നും അധികൃതർ വ്യക്തമാക്കി.

Dubai Police have intensified action against motorists who fail to renew vehicle registrations on time, recording 48,950 violations in the first 10 months of the year. Driving with an expired registration can lead to a Dh500 fine, four black points, and vehicle impoundment for seven days.

Authorities warned that skipping the renewal process also means skipping mandatory technical inspections, which can leave faults in tyres, brakes, and steering undetected. They urged vehicle owners to renew insurance and registration on time and use digital services to settle fines and complete renewals.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389788/dubai-police-expired-vehicle-registration-warning)