---
title: "പ്രവാസികളുടെ ബജറ്റിൽ ആശ്വാസക്കാറ്റ്! യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ്; പുതിയ നിരക്കുകൾ പുറത്ത്"
english_title: "UAE Slashes Petrol and Diesel Prices, Bringing Relief to Expats"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389624/uae-fuel-prices-drop-november"
published_at: "2026-10-31T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5b119cbe33_uae-fuel-prices-drop-november.jpg"
keywords: ["UAEFuelPrices", "PetrolPriceDrop", "DieselRates", "ExpatRelief", "NovemberRates"]
---

# പ്രവാസികളുടെ ബജറ്റിൽ ആശ്വാസക്കാറ്റ്! യുഎഇയിൽ പെട്രോൾ, ഡീസൽ വിലയിൽ വൻ കുറവ്; പുതിയ നിരക്കുകൾ പുറത്ത്

> **Lead Summary:** **ദുബായ്: **യുഎഇയിൽ പ്രവാസികൾക്ക് ആശ്വാസമേകി നവംബർ മാസത്തേക്കുള്ള ഇന്ധനവിലയിൽ കുറവ് വരുത്തി. തുടർച്ചയായ മൂന്ന് മാസത്തെ വിലവർദ്ധനവിന് ഒടുവിലാണ് രാജ്യത്ത് ഇന്ധനനിരക്ക് കുറയ്ക്കാൻ അധികൃതർ തയ്യാറായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുകയായിരുന്നു.

## Article Content

**ദുബായ്: **യുഎഇയിൽ പ്രവാസികൾക്ക് ആശ്വാസമേകി നവംബർ മാസത്തേക്കുള്ള ഇന്ധനവിലയിൽ കുറവ് വരുത്തി. തുടർച്ചയായ മൂന്ന് മാസത്തെ വിലവർദ്ധനവിന് ഒടുവിലാണ് രാജ്യത്ത് ഇന്ധനനിരക്ക് കുറയ്ക്കാൻ അധികൃതർ തയ്യാറായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് മാസങ്ങളായി അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നു നിൽക്കുകയായിരുന്നു.

ഫെബ്രുവരി 28-ന് പടിഞ്ഞാറൻ ഏഷ്യയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം യുഎഇയിലെ റീട്ടെയിൽ ഇന്ധനവിലയിൽ 60 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നത്. മുമ്പ് കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു ഇന്ധനവിലയിൽ ഒടുവിൽ കുറവുണ്ടായത്. എന്നാൽ ഓഗസ്റ്റ് മുതൽ നിരക്കുകൾ വീണ്ടും കുത്തനെ ഉയരുകയായിരുന്നു. വരാനിരിക്കുന്ന മാസത്തിൽ ഇന്ധനവില താഴ്ന്നത് മലയാളികൾ അടക്കമുള്ള പ്രവാസികളുടെ പ്രതിമാസ കുടുംബ ബജറ്റിന് വലിയ ആശ്വാസമാകും.

നവംബർ മാസത്തെ പുതുക്കിയ നിരക്കുകൾ:

സൂപ്പർ 98 പെട്രോൾ: ലിറ്ററിന് 4.16 ദിർഹം (ഒക്ടോബറിൽ ഇത് 4.40 ദിർഹമായിരുന്നു).

സ്പെഷ്യൽ 95 പെട്രോൾ: ലിറ്ററിന് 4.04 ദിർഹം (നിലവിലെ 4.28 ദിർഹത്തിൽ നിന്ന് കുറഞ്ഞു).

ഇ-പ്ലസ് 91 പെട്രോൾ: ലിറ്ററിന് 3.97 ദിർഹം (നിലവിലെ 4.21 ദിർഹത്തിൽ നിന്ന് കുറഞ്ഞു).

ഡീസൽ: ലിറ്ററിന് 4.75 ദിർഹം (നിലവിലെ 4.80 ദിർഹത്തിൽ നിന്ന് കുറഞ്ഞു).

The UAE has announced lower fuel prices for November after three straight months of increases, offering relief to expatriate households. The revised rates cover Super 98, Special 95, E-Plus 91 petrol and diesel, with all categories seeing a drop from October levels.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389624/uae-fuel-prices-drop-november)