---
title: "കുവൈത്തിലെ അദാനിൽ വാഹനാപകടം; ഡെലിവറി തൊഴിലാളി മരിച്ചു, സ്വദേശി പൗരന് പരിക്ക്"
english_title: "Delivery Worker Killed, Kuwaiti National Injured in Adan Road Crash"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389615/kuwait-adan-road-crash-delivery-worker-killed"
published_at: "2026-10-31T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae5a8d558a22_kuwait-adan-road-crash-delivery-worker-killed.jpg"
keywords: ["KuwaitCrash", "AdanAccident", "DeliveryWorker", "RoadSafety", "BangladeshWorker"]
---

# കുവൈത്തിലെ അദാനിൽ വാഹനാപകടം; ഡെലിവറി തൊഴിലാളി മരിച്ചു, സ്വദേശി പൗരന് പരിക്ക്

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിലെ അദാനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് സ്വദേശിക്ക് പരിക്കേറ്റു. അദാനിലെ ഉൾറോഡിൽ കുവൈത്ത് പൗരൻ ഓടിച്ച കാറും ഡെലിവറി തൊഴിലാളി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിലെ അദാനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ഡെലിവറി തൊഴിലാളി മരിച്ചു. അപകടത്തിൽ ഒരു കുവൈത്ത് സ്വദേശിക്ക് പരിക്കേറ്റു. അദാനിലെ ഉൾറോഡിൽ കുവൈത്ത് പൗരൻ ഓടിച്ച കാറും ഡെലിവറി തൊഴിലാളി സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

അപകട വിവരമറിഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരും പാരാമെഡിക്കൽ സംഘവും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ബംഗ്ലാദേശ് സ്വദേശി പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തിൽ കുവൈത്ത് പൗരന്റെ തലയ്ക്ക് ചതവുകളും മുറിവുകളും ഏറ്റിട്ടുണ്ട്.

കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് ആ വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

A Bangladeshi delivery worker died after a car and motorcycle collided on a road in Adan, Kuwait. A Kuwaiti national driving the car was injured, and police have launched an investigation into the crash.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389615/kuwait-adan-road-crash-delivery-worker-killed)