---
title: "പ്രവാസികൾ ശ്രദ്ധിക്കുക! സിംഗപ്പൂർ - ദുബായ് വിമാന സർവീസുകൾ 2027 ഫെബ്രുവരി വരെ നിർത്തിവെച്ചു"
english_title: "Singapore-Dubai Flights Suspended Until February 2027"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389491/singapore-dubai-flights-suspended-february-2027"
published_at: "2026-10-30T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae488d2622c4_singapore-dubai-flights-suspended-february-2027.jpg"
keywords: ["SingaporeAirlines", "DubaiFlights", "FlightSuspension", "MiddleEastTensions", "AirTravel"]
---

# പ്രവാസികൾ ശ്രദ്ധിക്കുക! സിംഗപ്പൂർ - ദുബായ് വിമാന സർവീസുകൾ 2027 ഫെബ്രുവരി വരെ നിർത്തിവെച്ചു

> **Lead Summary:** **ദുബായ്: **പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ മുൻനിർത്തി സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കിയതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എയർലൈൻ പ്രതിസന്ധി വ്യക്തമാക്കിയത്.

## Article Content

**ദുബായ്: **പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥ മുൻനിർത്തി സിംഗപ്പൂരിനും ദുബായിക്കുമിടയിലുള്ള വിമാന സർവീസുകൾ 2027 ഫെബ്രുവരി 28 വരെ റദ്ദാക്കിയതായി സിംഗപ്പൂർ എയർലൈൻസ് അറിയിച്ചു. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് എയർലൈൻ പ്രതിസന്ധി വ്യക്തമാക്കിയത്.

സിംഗപ്പൂരിൽ നിന്ന് ദുബായിലേക്കുള്ള SQ494, തിരികെ ദുബായിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ495 എന്നീ പ്രധാന സർവീസുകളെയാണ് കമ്പനിയുടെ ഈ തീരുമാനം നേരിട്ട് ബാധിക്കുന്നത്. മേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തി വരികയാണെന്നും വരും ദിവസങ്ങളിൽ മറ്റ് സർവീസുകളിലും മാറ്റങ്ങളുണ്ടാകാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാർ എയർലൈൻസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലെ 'ഫ്ലൈറ്റ് സ്റ്റാറ്റസ്' പേജ് പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്.

വിമാന സർവീസുകൾ റദ്ദാക്കിയതോടെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് ഉപയോഗിക്കാത്ത ടിക്കറ്റിന്റെ പൂർണ്ണ തുക (Full Refund) തിരികെ നൽകുമെന്ന് എയർലൈൻസ് അറിയിച്ചു. സിംഗപ്പൂർ എയർലൈൻസ് വെബ്‌സൈറ്റ് വഴി നേരിട്ട് ടിക്കറ്റെടുത്തവർക്ക് 'അസിസ്റ്റൻസ് റിക്വസ്റ്റ് ഫോം' വഴി റീഫണ്ടിന് അപേക്ഷിക്കാം. ട്രാവൽ ഏജൻസികൾ വഴിയോ മറ്റ് പാർട്ണർ എയർലൈനുകൾ വഴിയോ ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളെയോ ഏയർലൈനുകളെയോ ആണ് നേരിട്ട് സമീപിക്കേണ്ടത്.

അടിയന്തര അറിയിപ്പുകൾ കൃത്യമായി ലഭിക്കുന്നതിനായി യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ വെബ്‌സൈറ്റിലെ 'മാനേജ് ബുക്കിംഗ്' വഴി അപ്‌ഡേറ്റ് ചെയ്യണമെന്ന് കമ്പനി അഭ്യർത്ഥിച്ചു. യാത്രാ തടസ്സത്തിൽ ബാധിക്കപ്പെട്ട എല്ലാ ഉപഭോക്താക്കളോടും സിംഗപ്പൂർ എയർലൈൻസ് ഖേദം പ്രകടിപ്പിച്ചു.

Singapore Airlines has suspended its Singapore-Dubai services until February 28, 2027, citing the ongoing situation in the Middle East. Passengers affected by the cancellation can seek full refunds through the airline’s website or the relevant travel agency.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389491/singapore-dubai-flights-suspended-february-2027)