---
title: "പഴകിയ മീനിൽ പുതിയ ഡേറ്റ് ഒട്ടിച്ച് വൻ ചതി! കുവൈത്ത് ഫിഷ് മാർക്കറ്റിൽ മിന്നൽ റെയ്ഡ്; 27 പേർ അറസ്റ്റിൽ, 16 ട്രക്കുകൾ പിടിച്ചെടുത്തു"
english_title: "27 Arrested in Kuwait for Re-Labelling Expired Fish in Major Fraud Raid"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389488/kuwait-fish-market-fraud-raid"
published_at: "2026-10-30T17:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae483544cfa8_kuwait-fish-market-fraud-raid.jpg"
keywords: ["KuwaitNews", "FishMarket", "FoodFraud", "CounterfeitLabels", "FoodSafety"]
---

# പഴകിയ മീനിൽ പുതിയ ഡേറ്റ് ഒട്ടിച്ച് വൻ ചതി! കുവൈത്ത് ഫിഷ് മാർക്കറ്റിൽ മിന്നൽ റെയ്ഡ്; 27 പേർ അറസ്റ്റിൽ, 16 ട്രക്കുകൾ പിടിച്ചെടുത്തു

> **Lead Summary:** **കുവൈത്ത് സിറ്റി: **ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ കാലാവധി തിയതികളിൽ വ്യാജ ലേബലൊട്ടിച്ച് വ്യാപകമായി കൃത്രിമം കാണിച്ച വൻ സംഘം കുവൈത്തിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-കൗണ്ടർഫീറ്റിംഗ് ആൻഡ് ഫോർജറി വിഭാഗം അറസ്റ്റ് ചെയ്തു.

## Article Content

**കുവൈത്ത് സിറ്റി: **ഇറക്കുമതി ചെയ്ത മത്സ്യങ്ങളുടെ കാലാവധി തിയതികളിൽ വ്യാജ ലേബലൊട്ടിച്ച് വ്യാപകമായി കൃത്രിമം കാണിച്ച വൻ സംഘം കുവൈത്തിൽ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് 27 പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ ആന്റി-കൗണ്ടർഫീറ്റിംഗ് ആൻഡ് ഫോർജറി വിഭാഗം അറസ്റ്റ് ചെയ്തു.

കുവൈത്ത് സെൻട്രൽ ഫിഷ് മാർക്കറ്റിൽ അധികൃതർ നടത്തിയ മിന്നൽ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തുവന്നത്. പഴകിയതും കാലാവധി കഴിഞ്ഞതുമായ മത്സ്യങ്ങളുടെ 894 പെട്ടികൾ അടങ്ങിയ 16 റഫ്രിജറേറ്റഡ് ട്രക്കുകൾ അന്വേഷണ സംഘം പിടിച്ചെടുത്തു. കൂടാതെ വ്യാജ തിയതികൾ പ്രിന്റ് ചെയ്യാനും ലേബലുകൾ നിർമ്മിക്കാനും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും പ്രിന്റിംഗ് ഉപകരണങ്ങളും റെയ്ഡിൽ കണ്ടെടുത്തു.

യഥാർത്ഥ കാലാവധി തിരുത്തി പുതിയ തിയതികൾ രേഖപ്പെടുത്തിയ ലേബലുകൾ പതിച്ച മത്സ്യങ്ങൾ റെസ്റ്റോറന്റുകൾക്കും വൻകിട കമ്പനികൾക്കും പ്രാദേശിക കടകൾക്കും പ്രതികൾ വിറ്റഴിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പിടിക്കപ്പെട്ട പ്രതികളെയും കസ്റ്റഡിയിലെടുത്ത ട്രക്കുകളും ഉപകരണങ്ങളും മേൽനടപടികൾക്കായി ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Kuwait authorities arrested 27 people in a crackdown on a large-scale fraud involving imported fish. Inspectors seized 16 refrigerated trucks, 894 boxes of expired fish, and equipment used to print fake labels and dates.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389488/kuwait-fish-market-fraud-raid)