---
title: "'ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി'; ദുബൈയിൽ നിയന്ത്രണംവിട്ട ട്രക്ക് ബാരിയറിലേക്ക് ഇടിച്ചുകയറി, അപകടത്തിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി പൊലീസ്"
english_title: "Truck Crashes Into Barrier in Dubai After Driver Falls Asleep"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389446/dubai-truck-crash-driver-fell-asleep"
published_at: "2026-10-30T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae44ba75cb7f_dubai-truck-crash-driver-fell-asleep.jpg"
keywords: ["DubaiPolice", "TruckCrash", "RoadSafety", "DriverFatigue", "EmiratesRoad"]
---

# 'ഡ്രൈവിങ്ങിനിടെ ഉറങ്ങിപ്പോയി'; ദുബൈയിൽ നിയന്ത്രണംവിട്ട ട്രക്ക് ബാരിയറിലേക്ക് ഇടിച്ചുകയറി, അപകടത്തിന് പിന്നാലെ ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പുമായി പൊലീസ്

> **Lead Summary:** ദുബൈ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന്​ ട്രക്ക്​ റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറി അപകടം. എമി​റേറ്റ്​സ്​ റോഡ്​ ഇ 611ൽ ദുബൈ ഫ്ലൈ ഓവറിൽ ​റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറിയാണ്​ അപകടമുണ്ടായത്​. ഡ്രൈവർക്ക്​ നിസാര പരിക്കേറ്റു.

## Article Content

ദുബൈ: ഡ്രൈവർ ഉറങ്ങിപ്പോയതിനെ തുടർന്ന്​ ട്രക്ക്​ റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറി അപകടം. എമി​റേറ്റ്​സ്​ റോഡ്​ ഇ 611ൽ ദുബൈ ഫ്ലൈ ഓവറിൽ ​റോഡ്​ സേഫ്​റ്റി ബാരിയറിലേക്ക്​ ഇടിച്ചുകയറിയാണ്​ അപകടമുണ്ടായത്​. ഡ്രൈവർക്ക്​ നിസാര പരിക്കേറ്റു.

അബൂദബിയിലേക്കുള്ള യാത്രാമധ്യേയാണ്​ അപകടമുണ്ടായത്​. ഡ്രൈവർക്ക് ഉറക്കം വന്നപ്പോൾ ട്രക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ നിന്ന് തെന്നിമാറി ബാരിയറിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്ക്​ സംഭവ സ്ഥലത്ത്​ തന്നെ ചികിത്സ ലഭ്യമാക്കി.

ക്ഷീണിതനായിരിക്കു​മ്പോഴും ഉറക്കം വരുമ്പോഴും വാഹനം ഓടിക്കുന്നത്​ മൂലമുണ്ടാകുന്ന അപകടങ്ങളെ കുറിച്ച്​ പൊലീസ് നിരന്തരം മുന്നറിയിപ്പ്​ നൽകുന്നതിനിടെയാണ്​ എമിറേറ്റ്​സ്​ റോഡിൽ അപകടം സംഭവിച്ചത്​.

മതിയായ വിശ്രമമില്ലാതെ വാഹനമോടിക്കുന്നതിന്‍റെ അപകടസാധ്യതകളാണ്​ ട്രക്ക്​ അപകടം എടുത്തുകാണിക്കുന്നതെന്ന്​ ദുബൈ പൊലീസ്​ ചൂണ്ടിക്കാട്ടി. ക്ഷീണം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ ബാധിക്കുകയും പ്രതികരണ സമയം മന്ദഗതിയിലാക്കുകയും ചെയ്യുമെന്ന്​ ദുബൈ പൊലീസിലെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ്​ ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ മുന്നറിയിപ്പ് നൽകി.

ക്ഷീണിതരായ ഡ്രൈവർമാർക്ക് വാഹനങ്ങളുടെ നിയന്ത്രണം നിലനിർത്താനോ നിശ്​ചിത ലൈനുകൾക്കുള്ളിൽ തുടരാനോ ബുദ്ധിമുട്ടാകും. ഇത് റോഡരികിലെ ബാരിയറുമായും മറ്റ് വാഹനങ്ങളുമായും കൂട്ടിയിടിക്കാനുള്ള സാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദീർഘയാത്രകൾക്ക് മുമ്പ് ഡ്രൈവർമാർക്ക്​ മതിയായ ഉറക്കവും വിശ്രമവും ലഭിച്ചെന്ന്​ ഉറപ്പാക്കണം. ക്ഷീണമോ ഉറക്കമോ അനുഭവപ്പെടാൻ തുടങ്ങുമ്പോൾ തന്നെ ഡ്രൈവർമാർ സുരക്ഷിത സ്ഥലത്ത് നിർത്തി വിശ്രമിക്കണമെന്നും പൊലീസ്​ നിർദേശിച്ചിട്ടുണ്ട്​.

A truck crashed into a road safety barrier on Dubai’s E611 Emirates Road after the driver reportedly fell asleep while driving toward Abu Dhabi. The driver suffered minor injuries and received treatment at the scene.

Dubai Police used the incident to warn motorists against driving while tired, saying fatigue reduces concentration, slows reaction time and increases the risk of collisions.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389446/dubai-truck-crash-driver-fell-asleep)