---
title: "ജോലിക്കായി കടൽ കടന്നെത്തി, സൗദിയിലെ അബു ഹദ്രിയ ഹൈവേയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് കന്യാകുമാരി സ്വദേശികൾക്ക് ദാരുണാന്ത്യം"
english_title: "Two Kanyakumari Natives Killed in Truck Collision on Saudi’s Abu Hadriyah Highway"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389399/abu-hadriyah-highway-truck-collision-kanyakumari-deaths"
published_at: "2026-10-30T10:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae427a602fad_abu-hadriyah-highway-truck-collision-kanyakumari-deaths.jpg"
keywords: ["SaudiArabia", "RoadAccident", "TruckCollision", "Kanyakumari", "IndianExpats"]
---

# ജോലിക്കായി കടൽ കടന്നെത്തി, സൗദിയിലെ അബു ഹദ്രിയ ഹൈവേയിൽ ട്രക്കുകൾ കൂട്ടിയിടിച്ച് രണ്ട് കന്യാകുമാരി സ്വദേശികൾക്ക് ദാരുണാന്ത്യം

> **Lead Summary:** ജുബൈൽ: അബു ഹദ്രിയ ഹൈവേയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് കന്യാകുമാരി സ്വദേശികൾ മരിച്ചു. കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളാണ് ഇരുവരും. അപകടത്തിൽ ട്രക്ക് ഡ്രൈവർ സഹായ രാജ് സെൽവ ജബമലൈ , ഒപ്പമുണ്ടായിരുന്ന വാലൻപെറപ് രാജ് എന്നിവരാണ് മരിച്ചത്.

## Article Content

ജുബൈൽ: അബു ഹദ്രിയ ഹൈവേയിൽ രണ്ട് ട്രക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് കന്യാകുമാരി സ്വദേശികൾ മരിച്ചു. കന്യാകുമാരി അഗസ്തീശ്വരം സ്വദേശികളാണ് ഇരുവരും. അപകടത്തിൽ ട്രക്ക് ഡ്രൈവർ സഹായ രാജ് സെൽവ ജബമലൈ , ഒപ്പമുണ്ടായിരുന്ന വാലൻപെറപ് രാജ് എന്നിവരാണ് മരിച്ചത്.

പാകിസ്താൻ പൗരൻ ഓടിച്ച ട്രക്ക് ഇടിച്ചാണ് അപകടമുണ്ടായത്. ഇയാൾക്ക് പരിക്കുകളൊന്നുമില്ല. സെൽവ ജബമലൈയുടെയും ഇന്നച്ചിയമ്മാളുവിന്റേയും മകനാണ് സഹായ രാജ്. ചന്ദ്രമതിയാണ് ഭാര്യ.

രാജ്-ജാക്വിലിൻ ദമ്പതികളുടെ മകനാണ് വാലൻപെറപ്. ഇരുവരുടെയും മൃതദേഹങ്ങൾ നാരിയ ജനറൽ ആശുപത്രി മോർച്ചറിയിലാണുള്ളത്. ഔദ്യോഗിക നടപടികൾ പുരോഗമിക്കുകയാണെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

Two Kanyakumari natives died in a collision between two trucks on Saudi Arabia’s Abu Hadriyah Highway. The victims, both from Agasteeswaram in Kanyakumari, were identified as Sahaya Raj Selva Jabamalai, 56, and Valanperap Raj, 27. Their bodies are kept at Nariya General Hospital mortuary, while official procedures are under way.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389399/abu-hadriyah-highway-truck-collision-kanyakumari-deaths)