---
title: "മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗത്തിൽ കാറ്റ് വീശിയേക്കും; കുവൈത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത"
english_title: "Thunderstorms and Rain Likely in Kuwait as Winds May Exceed 50 km/h"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389300/kuwait-thunderstorms-rain-strong-winds"
published_at: "2026-10-29T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae31f7fb6fad_kuwait-thunderstorms-rain-strong-winds.jpg"
keywords: ["KuwaitWeather", "ThunderstormAlert", "RainForecast", "StrongWinds", "Meteorology"]
---

# മണിക്കൂറിൽ 50 കിലോമീറ്ററിലേറെ വേഗത്തിൽ കാറ്റ് വീശിയേക്കും; കുവൈത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലേറെ വേഗത്തില്‍ കാറ്റ് വീശാനും ഇടിമിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ചില പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലേറെ വേഗത്തില്‍ കാറ്റ് വീശാനും ഇടിമിന്നലോടെ മഴ പെയ്യാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഇന്ന് പകല്‍ പൊതുവേ ചൂടും ഈര്‍പ്പവും അനുഭവപ്പെടും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെങ്കിലും തീരപ്രദേശങ്ങളില്‍ കൂടുതല്‍ മേഘാവൃതമായ കാലാവസ്ഥയ്ക്കാണ് സാധ്യത. ചിലയിടങ്ങളില്‍ നേരിയ മഴയും ലഭിച്ചേക്കും.

കാറ്റ് പൊതുവേ ദുര്‍ബലമായും ദിശ മാറിയും വീശും. പിന്നീട് തെക്കുകിഴക്കന്‍ കാറ്റ് മണിക്കൂറില്‍ എട്ട് മുതല്‍ 32 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

**താപനില 35 ഡിഗ്രി വരെ**

ഇന്ന് വിവിധ പ്രദേശങ്ങളില്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന താപനില:

* ജാല്‍ അലിയ്യ, വഫ്ര: 35 ഡിഗ്രി സെല്‍ഷ്യസ്

* കുവൈത്ത് വിമാനത്താവളം, സല്‍മി: 34 ഡിഗ്രി സെല്‍ഷ്യസ്

* കുവൈത്ത് സിറ്റി, നുവൈസീബ്: 33 ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് രാത്രി പൊതുവേ മിതമായ കാലാവസ്ഥയായിരിക്കുമെങ്കിലും തീരപ്രദേശങ്ങളില്‍ ഈര്‍പ്പം കൂടുതലായിരിക്കും. ചില പ്രദേശങ്ങളില്‍ ചിതറിയ മഴയ്ക്കും മൂടല്‍മഞ്ഞ് രൂപപ്പെടുന്നതിനും സാധ്യതയുണ്ട്. തെക്കുകിഴക്കന്‍ കാറ്റ് പിന്നീട് ദിശമാറി മണിക്കൂറില്‍ ആറ് മുതല്‍ 28 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നാണ് പ്രവചനം.

വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ ചൂടും ഈര്‍പ്പവും അനുഭവപ്പെടുന്ന കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച ചിലയിടങ്ങളില്‍ ചിതറിയ മഴയ്ക്കും ശനി മുതല്‍ തിങ്കള്‍ വരെ മഴയ്ക്കും സാധ്യതയുണ്ട്.

ഈ ദിവസങ്ങളില്‍ ഉയര്‍ന്ന താപനില 33 മുതല്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും കുറഞ്ഞ താപനില 21 മുതല്‍ 26 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെയും തിങ്കളാഴ്ച 42 കിലോമീറ്റര്‍ വരെയും വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

Kuwait’s meteorological department has warned of thunderstorms, rain and strong winds that could exceed 50 km/h in some areas. Hot and humid conditions are expected to continue, with scattered rain possible through the weekend and into Monday.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389300/kuwait-thunderstorms-rain-strong-winds)