---
title: "ദുബായിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവരാണോ ..? അപ്രതീക്ഷിത ചികിത്സാച്ചെലവ് വൻ ബാധ്യതയാകാം; മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കാൻ കോൺസുലേറ്റിന്റെ നിർദേശം"
english_title: "Travelling to Dubai? Consulate Urges Indians to Secure Medical Insurance First"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389179/dubai-travel-medical-insurance-advisory"
published_at: "2026-10-28T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1e5e663c18_dubai-travel-medical-insurance-advisory.jpg"
keywords: ["DubaiTravel", "MedicalInsurance", "IndianConsulate", "UAETravel", "TravelAdvisory"]
---

# ദുബായിലേക്ക് യാത്രയ്ക്കൊരുങ്ങുന്നവരാണോ ..? അപ്രതീക്ഷിത ചികിത്സാച്ചെലവ് വൻ ബാധ്യതയാകാം; മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കാൻ കോൺസുലേറ്റിന്റെ നിർദേശം

> **Lead Summary:** ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി അധികൃതർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്നാണ് ഇന്ത്യൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

## Article Content

ദുബായ്: യുഎഇയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി അധികൃതർ. യാത്ര പുറപ്പെടുന്നതിന് മുമ്പ് മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണമെന്നാണ് ഇന്ത്യൻ അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.

അപ്രതീക്ഷിത ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായാൽ വൻ ചികിത്സാച്ചെലവ് ഉണ്ടാകാൻ ഇടയുള്ളതിനാൽ ക്യാഷ്‌ലെസ് സൗകര്യവും രോഗിയെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ചെലവും ഇൻഷുറൻസിൽ ഉൾപ്പെടുത്തണമെന്നാണ് നി‌ർദേശം.

അപ്രതീക്ഷിത രോഗങ്ങളെയും അടിയന്തര ആരോഗ്യപ്രശ്നങ്ങളെയും തുടർന്ന് യുഎഇയിൽ ചികിത്സ തേടേണ്ടിവന്ന നിരവധി ഇന്ത്യക്കാർക്ക് താങ്ങാനാവാത്ത ചികിത്സാച്ചെലവ് നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് നിർദേശം. സന്ദർശനത്തിനോ വിനോദസഞ്ചാരത്തിനോ യുഎഇയിലേക്ക് പോകുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും യാത്ര ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ മെഡിക്കൽ ഇൻഷുറൻസ് എടുക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചു.

അബുദാബിയിലെ ഇന്ത്യൻ എംബസിക്കും ദുബായിലെയും വടക്കൻ എമിറേറ്റുകളിലെയും ഇന്ത്യൻ കോൺസുലേറ്റിനും ഇത്തരത്തിലുള്ള നിരവധി പരാതികളും അനുഭവങ്ങളും ലഭിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

കൂടാതെ, തൊഴിൽ വിസയിലോ ആശ്രിത വിസയിലോ യുഎഇയിൽ താമസിക്കുന്ന ഇന്ത്യക്കാരും തങ്ങളുടെ മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു. അപ്രതീക്ഷിത ആരോഗ്യ പ്രശ്നങ്ങൾ സാമ്പത്തിക ബാദ്ധ്യതയാകാതിരിക്കാൻ യാത്രയ്ക്ക് മുമ്പുതന്നെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കണമെന്നാണ് നിർദേശം

The Indian Consulate in Dubai has advised Indian travellers heading to the UAE to ensure adequate medical insurance before departure. It said policies should cover cashless treatment and the cost of medical evacuation to India, given the high expense of emergency care in the country.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389179/dubai-travel-medical-insurance-advisory)