---
title: "ഒമാനിൽ കാലാവസ്ഥ മാറും; മസ്കത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം"
english_title: "Oman Weather Alert: Heavy Rain and Strong Winds Likely in Muscat"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/389152/oman-weather-alert-heavy-rain-winds-muscat"
published_at: "2026-10-28T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ae1bd0d48d9d_oman-weather-alert-heavy-rain-winds-muscat.jpg"
keywords: ["OmanWeather", "MuscatRain", "ThunderstormAlert", "CivilAviation", "WeatherWarning"]
---

# ഒമാനിൽ കാലാവസ്ഥ മാറും; മസ്കത്തിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിർദ്ദേശം

> **Lead Summary:** **മസ്കത്ത്: ഒ**മാനിൽ മസ്കത്ത് ഉൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

## Article Content

**മസ്കത്ത്: ഒ**മാനിൽ മസ്കത്ത് ഉൾപ്പെടെയുള്ള വിവിധ ഗവർണറേറ്റുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

സൗത്ത് അൽ ബാത്തിന, നോർത്ത് അൽ ബാത്തിന, മസ്കത്ത്, സൗത്ത് അൽ ഷർഖിയ, മുസന്ദം എന്നീ ഗവർണറേറ്റുകളിലാണ് പ്രധാനമായും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുള്ളത്. മുന്നറിയിപ്പ് ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രാബല്യത്തിൽ വന്നു. ഹജർ മലനിരകൾ, അതിന്റെ സമീപ പ്രദേശങ്ങൾ, ഒമാൻ കടൽത്തീരത്തിന്റെ ചില ഭാഗങ്ങൾ എന്നിവയും ജാഗ്രതാ നിർദ്ദേശത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

ഈ മാസാവസാനം വരെ രാജ്യത്തുടനീളം ഈ പ്രതികൂല കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. മഴയുള്ള സമയങ്ങളിൽ വാദികൾ മുറിച്ചുകടക്കരുതെന്നും കടലിൽ പോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പൊതുജനങ്ങൾക്ക് ഏറ്റവും പുതിയ വിവരങ്ങളും മുന്നറിയിപ്പുകളും അറിയുന്നതിനായി ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യൽ മീഡിയ പേജുകളും പരിശോധിക്കാവുന്നതാണ്.

Oman’s meteorology authorities have issued a weather alert forecasting heavy rain, thunderstorms and strong winds across Muscat and several other governorates. The adverse conditions are expected to continue until the end of the month, with officials urging the public to avoid wadis and sea travel during rain.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/389152/oman-weather-alert-heavy-rain-winds-muscat)