---
title: "സോഷ്യൽ മീഡിയയിൽ എന്തും എഴുതാമെന്ന് കരുതേണ്ട! രാജ്യങ്ങളെയും നേതാക്കളെയും അധിക്ഷേപിച്ചാൽ നിയമനടപടി - മുന്നറിയിപ്പുമായി ഒമാൻ"
english_title: "Oman Warns Against Online Abuse of Countries and Leaders"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388889/oman-warns-online-abuse-leaders"
published_at: "2026-10-26T22:50:00+05:30"
category: "Gulf Focus"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf8ce1976de_oman-warns-online-abuse-leaders.jpg"
keywords: ["Oman", "SocialMedia", "CybercrimeLaw", "PublicProsecution", "OnlineSafety"]
---

# സോഷ്യൽ മീഡിയയിൽ എന്തും എഴുതാമെന്ന് കരുതേണ്ട! രാജ്യങ്ങളെയും നേതാക്കളെയും അധിക്ഷേപിച്ചാൽ നിയമനടപടി - മുന്നറിയിപ്പുമായി ഒമാൻ

> **Lead Summary:** ഒമാൻ: സമൂഹമാധ്യമങ്ങളിൽ രാജ്യങ്ങളെയും നേതാക്കളെയും ജനങ്ങളെയും അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും.

## Article Content

ഒമാൻ: സമൂഹമാധ്യമങ്ങളിൽ രാജ്യങ്ങളെയും നേതാക്കളെയും ജനങ്ങളെയും അധിക്ഷേപിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഒമാൻ. ഇത്തരം ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുകയോ പങ്കുവെക്കുകയോ ചെയ്താൽ നിയമനടപടി നേരിടേണ്ടിവരും.

സമൂഹമാധ്യമങ്ങളിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ ഉത്തരവാദിത്തവും ജാഗ്രതയും പാലിക്കണമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. വാക്കുകളിലും പ്രവൃത്തികളിലും സംയമനം പാലിക്കണം.

രാജ്യങ്ങൾ, അവയുടെ നേതാക്കൾ, ജനങ്ങൾ എന്നിവരെ അധിക്ഷേപിക്കുന്നതും ഒമാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുന്നതുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ പ്രസിദ്ധീകരിക്കുക, അവ പങ്കുവെക്കുക, ഇത്തരം പ്രവർത്തനങ്ങൾക്ക് പ്രേരണ നൽകുക എന്നിവയും കുറ്റകരമായി കണക്കാക്കും. ഒമാനിലെ സൈബർ കുറ്റകൃത്യ നിയമത്തിലെ 20, 23, 26 വകുപ്പുകൾ പ്രകാരമായിരിക്കും നിയമനടപടികൾ സ്വീകരിക്കുക.

സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ നിയമങ്ങൾ പാലിക്കണമെന്നും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതും രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നതുമായ പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Oman’s Public Prosecution has warned social media users against posting or sharing content that insults countries, leaders, or people. Authorities said such violations can trigger legal action under the country’s cybercrime law and urged users to act responsibly online.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388889/oman-warns-online-abuse-leaders)