---
title: "പ്രവാസത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം; ബിഗ് ടിക്കറ്റ് ഡ്രോയിൽ സ്വർണ്ണക്കട്ടികൾ വാരി നാല് ഇന്ത്യക്കാർ, കൂട്ടത്തിൽ മലയാളിയും"
english_title: "Luck Smiles on the Diaspora: Four Indians Win Gold Bars in Big Ticket Draw"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/388853/big-ticket-four-indians-win-gold-bars"
published_at: "2026-10-26T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6adf4073130c4_big-ticket-four-indians-win-gold-bars.jpg"
keywords: ["BigTicket", "AbuDhabiDraw", "IndianExpats", "GoldBars", "KeralaWinner"]
---

# പ്രവാസത്തിൽ ഭാഗ്യദേവതയുടെ കടാക്ഷം; ബിഗ് ടിക്കറ്റ് ഡ്രോയിൽ സ്വർണ്ണക്കട്ടികൾ വാരി നാല് ഇന്ത്യക്കാർ, കൂട്ടത്തിൽ മലയാളിയും

> **Lead Summary:** **അബുദാബി: ബി**ഗ് ടിക്കറ്റ് ഒക്ടോബർ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ പങ്കെടുത്ത മലയാളിയടക്കം നാല് ഇന്ത്യക്കാർക്ക് വൻ സമ്മാനം. 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ഓരോ വിജയിയും സ്വന്തമാക്കിയത്. ഷാർജയിൽ താമസിക്കുന്ന മലയാളിയായ ജിജോയ് വിശ്വനാണ് വിജയികളിൽ ഒരാൾ.

## Article Content

**അബുദാബി: ബി**ഗ് ടിക്കറ്റ് ഒക്ടോബർ മാസത്തെ മൂന്നാമത്തെ വീക്കിലി ഡ്രോയിൽ പങ്കെടുത്ത മലയാളിയടക്കം നാല് ഇന്ത്യക്കാർക്ക് വൻ സമ്മാനം. 200 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണക്കട്ടിയാണ് ഓരോ വിജയിയും സ്വന്തമാക്കിയത്. ഷാർജയിൽ താമസിക്കുന്ന മലയാളിയായ ജിജോയ് വിശ്വനാണ് വിജയികളിൽ ഒരാൾ.

2007 മുതൽ ഷാർജയിൽ താമസിക്കുന്ന ജിജോയ്, അഞ്ചു മുതൽ പത്ത് പേർ വരെയുള്ള സുഹൃത്തുക്കളുടെ സംഘത്തോടൊപ്പമാണ് സാധാരണയായി ബിഗ് ടിക്കറ്റ് എടുക്കാറുള്ളത്. ബിഗ് ടിക്കറ്റ് പ്രതിനിധികൾ ഫോണിൽ വിളിച്ച് അറിയിക്കുമ്പോൾ ഡ്രോയുടെ ഫലത്തെക്കുറിച്ച് ജിജോയ് അറിഞ്ഞിരുന്നില്ല. പിന്നീട് വെബ്‌സൈറ്റിൽ പരിശോധിച്ചാണ് അദ്ദേഹം ഭാഗ്യവിവരം ഉറപ്പുവരുത്തിയത്. ലഭിച്ച സമ്മാനം സുഹൃത്തുക്കളുമായി തുല്യമായി വീതിക്കുമെന്നും തന്റെ വിഹിതം നാട്ടിലെ കുടുംബത്തിനായി ചെലവഴിക്കുമെന്നും ജിജോയ് വ്യക്തമാക്കി.

ബഹ്റൈനിൽ ഓഫീസ് ബോയിയായി ജോലി ചെയ്യുന്ന കർണാടക സ്വദേശി അരുണ കൃഷ്ണപ്പ കിടിയൂരാണ് രണ്ടാമത്തെ വിജയി. കഴിഞ്ഞ 23 വർഷമായി പ്രവാസിയായ ഇദ്ദേഹം നാല് മാസമായി സുഹൃത്തുക്കൾക്കൊപ്പമാണ് ടിക്കറ്റെടുക്കുന്നത്. ബെംഗളൂരുവിൽ നിന്നുള്ള സിവിൽ എഞ്ചിനീയറും നിലവിൽ ദുബായിൽ താമസക്കാരനുമായ സദാത്തുള്ള ഷരീഫ് ആണ് മൂന്നാമത്തെ വിജയി.

മുംബൈ സ്വദേശി മനിഷ ഹർഷൽ കസാത് ആണ് സ്വർണ്ണക്കട്ടി നേടിയ ഏക വനിത. ഒരു ദശകമായി ഷാർജയിൽ താമസിക്കുന്ന ഇവർ, ഇത്തവണ തനിച്ച് എടുത്ത ടിക്കറ്റിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഒക്ടോബറിൽ 25 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടാനുള്ള അവസരവും ബിഗ് ടിക്കറ്റ് ഒരുക്കുന്നുണ്ട്. നവംബർ 3-നാണ് ഇതിന്റെ ലൈവ് ഡ്രോ നടക്കുക. ഇതിനുപുറമെ, സമാശ്വാസ സമ്മാനമായി അഞ്ച് പേർക്ക് 200 ഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടികളും രണ്ടു ഡ്രീം കാറുകളും (റേഞ്ച് റോവർ വെലാർ, നിസ്സാൻ പട്രോൾ) സ്വന്തമാക്കാൻ അവസരമുണ്ട്.

Four Indians, including Kerala native Jijoy Vishwan, won 200 grams of 24-karat gold each in Big Ticket Abu Dhabi’s third weekly draw for October. The winners also include participants from Karnataka, Bengaluru and Mumbai, with the grand prize draw set for November 3.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/388853/big-ticket-four-indians-win-gold-bars)